കള്ളപ്പണം വെളുപ്പിച്ച കേസ്: നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്തവരെ കസ്റ്റഡിയിലെടുക്കാന്‍ ഇ.ഡി

കള്ളപ്പണം വെളുപ്പിച്ച കേസ്: നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്തവരെ കസ്റ്റഡിയിലെടുക്കാന്‍ ഇ.ഡി
Published on

ലഹരിമരുന്ന് ഇടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്തവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് സംശയിക്കുന്ന അബ്ദുള്‍ ലത്തീഫ്, ഡ്രൈവര്‍ അനികുട്ടന്‍, എസ്.അരുണ്‍ എന്നിവരാണ് ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരാകാത്തത്.

തിരുവനന്തപുരത്തെ കാര്‍പാലസ് ഉടമ അബ്ദള്‍ ലത്തീഫിനോട് ഈ മാസം രണ്ടിന് ഹാജരാകാനായിരുന്നു ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതുവരെ ഹാജരായിട്ടില്ല. അനികുട്ടന്‍, അരുണ്‍ എന്നിവര്‍ക്ക് ഹാജരാകാന്‍ നല്‍കിയിരുന്ന സമയപരിധി ബുധനാഴ്ച അവസാനിച്ചിരുന്നു. ഇതോടെയാണ് കസ്റ്റഡിയിലെടുക്കാന്‍ ഇ.ഡി നടപടി തുടങ്ങിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ബിനീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി നീട്ടി ചോദിച്ചേക്കുമെന്നാണ് സൂചന.

Related Stories

No stories found.
logo
The Cue
www.thecue.in