ബംഗളൂരു മയക്കുമരുന്ന് കേസ് : ബിനീഷ് കോടിയേരി അറസ്റ്റില്‍

ബംഗളൂരു മയക്കുമരുന്ന് കേസ് : ബിനീഷ് കോടിയേരി അറസ്റ്റില്‍
Published on

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപടുകളില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് ഇ.ഡിയുടെ നടപടി. രണ്ടാം തവണ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ബിനീഷ് പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവര്‍ ബിസിസില്‍ പണം നിക്ഷേപിച്ചതെന്ന് കേസില്‍ നേരത്തേ പിടിയിലായ മുഹമ്മദ് അനൂപ് എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കിയിരുന്നു.

ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ വെച്ച് ചോദ്യം ചെയ്തപ്പോഴാണ് അനൂപ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. 50 ലക്ഷത്തില്‍ അധികം രൂപ അനൂപ് ഇത്തരത്തില്‍ സമാഹരിച്ചെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. മലയാളികളടക്കം നിക്ഷേപിച്ചവരിലുണ്ടെന്നും ഇ.ഡി പറയുന്നു.

അതേസമയം ഇതില്‍ ബിനാമി ഇടപാടുകളുള്ളതായും ഇ.ഡി സംശയിക്കുന്നുണ്ട്. മുഹമ്മദ് അനൂപ് ബംഗളൂരുവില്‍ ഹോട്ടലുകള്‍ ഏറ്റെടുത്ത് നടത്തിയിരുന്നു. ഇതിന്റെ മറവില്‍ ലഹരിക്കടത്തിനുള്ള പണം വകമാറ്റിയോയെന്നും പരിശോധിക്കുന്നുണ്ട്.

Enforcement Directorate Arrested Bineesh Kodiyeri

Related Stories

No stories found.
logo
The Cue
www.thecue.in