പണമൊഴുക്കി കുരുക്കിലായി ബിജെപി എംപി സണ്ണി ഡിയോള്‍ ; ക്രമക്കേട് തെളിഞ്ഞാല്‍ പുറത്താകും 

പണമൊഴുക്കി കുരുക്കിലായി ബിജെപി എംപി സണ്ണി ഡിയോള്‍ ; ക്രമക്കേട് തെളിഞ്ഞാല്‍ പുറത്താകും 

Published on

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിര്‍ദ്ദിഷ്ട പരിധിയില്‍ക്കവിഞ്ഞ് പണം ചെലവഴിച്ചതില്‍ ബിജെപി എംപിയും ബോളിവുഡ് താരവുമായ സണ്ണി ഡിയോളിനെതിരെ കുരുക്കുമുറുകുന്നു. ഗുരുദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് സണ്ണി ഡിയോള്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വിഷയത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ സണ്ണി ഡിയോളിന് ഉടന്‍ നോട്ടീസ് അയയ്ക്കും. ക്രമക്കേട് കണ്ടെത്തിയാല്‍ സണ്ണി ഡിയോളിന് എംപി സ്ഥാനം നഷ്ടമായേക്കുമെന്ന് ഇന്‍ഡ്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

പണമൊഴുക്കി കുരുക്കിലായി ബിജെപി എംപി സണ്ണി ഡിയോള്‍ ; ക്രമക്കേട് തെളിഞ്ഞാല്‍ പുറത്താകും 
മരക്കുരിശല്ല, കോണ്‍ക്രീറ്റ് കുരിശുകളും നീക്കണമെന്ന് ഹിന്ദുസംഘടനകള്‍, പാഞ്ചാലിമേട് ‘സുവര്‍ണാവസര’മാക്കാന്‍ സംഘപരിവാര്‍

70 ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ത്ഥിക്ക് പ്രചരണത്തിനായി ചെലവഴിക്കാവുന്നത്. എന്നാല്‍ സണ്ണി ഡിയോള്‍ 86 ലക്ഷം രൂപ ചെലവഴിച്ചെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പ്രചരണഘട്ടങ്ങളില്‍ പണമൊഴുക്കിയതില്‍ സണ്ണി ഡിയോളിനെതിരെ നിരവധി പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. പരിധി ലംഘിച്ചാല്‍ തെരഞ്ഞടുപ്പ് കമ്മീഷന് നടപടിയെടുക്കാന്‍ അധികാരമുണ്ട്. പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ തല്‍സ്ഥാനത്തുനിന്ന് നീക്കുകയും എതിരാളിയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്യാം.

പണമൊഴുക്കി കുരുക്കിലായി ബിജെപി എംപി സണ്ണി ഡിയോള്‍ ; ക്രമക്കേട് തെളിഞ്ഞാല്‍ പുറത്താകും 
പാര്‍ട്ടി ചതിച്ചു, ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ വ്യക്തിവൈരാഗ്യം തീര്‍ത്തെന്നും സാജന്റെ ഭാര്യ 

അപ്രതീക്ഷിതമായാണ് ബിജെപി സണ്ണി ഡിയോളിനെ പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. കോണ്‍ഗ്രസ് പഞ്ചാബ് ഘടകം അദ്ധ്യക്ഷന്‍ സുനില്‍ ഛക്കറിനെ 80,000 വോട്ടുകള്‍ക്കാണ് താരം പരാജയപ്പെടുത്തിയത്. മുന്‍പ് ബോളിവുഡ് താരം വിനോദ് ഖന്ന ബിജെപി ടിക്കറ്റില്‍ ഇവിടെ നിന്ന് വിജയിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയായിരുന്നു സണ്ണി ഡിയോളിന്റെ സത്യപ്രതിജ്ഞ. വെള്ള ഷര്‍ട്ടും ജീന്‍സുമണിഞ്ഞാണ് അദ്ദേഹം എത്തിയത്. ഭാരത് മാതാ കീ ജയ് മുദ്രാവാക്യങ്ങളോടെ ബിജെപി അംഗങ്ങള്‍ സണ്ണി ഡിയോളിനെ വരവേല്‍ക്കുന്നതിനും പാര്‍ലെന്റ് സാക്ഷ്യം വഹിച്ചു.

പണമൊഴുക്കി കുരുക്കിലായി ബിജെപി എംപി സണ്ണി ഡിയോള്‍ ; ക്രമക്കേട് തെളിഞ്ഞാല്‍ പുറത്താകും 
ബിനോയിക്കെതിരെ ആദ്യം പരാതി നല്‍കിയത് സിപിഎം കേന്ദ്രനേതൃത്വത്തിന്, ആരോപണത്തില്‍ ഉറച്ച് യുവതി, നടപടി ശക്തമാക്കി മുംബൈ പൊലീസ് 
logo
The Cue
www.thecue.in