കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി സ്വപ്‌നമെന്ന് രാഹുല്‍ ഗാന്ധി

കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി സ്വപ്‌നമെന്ന് രാഹുല്‍ ഗാന്ധി
Published on

കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാവണമെന്നത് സ്വപ്‌നമാണെന്ന് രാഹുല്‍ ഗാന്ധി എം.പി. ഇത്തവണ കുറച്ചു വനിതകള്‍ക്ക് മാത്രമാണ് സ്ഥാനാര്‍ഥിത്വം ലഭിച്ചത്. അടുത്ത തവണ ആ സ്ഥിതിയില്‍ മാറ്റമുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി. തൊഴില്‍ സുരക്ഷയും സാമ്പത്തിക ഭദ്രതയുമുണ്ടായിരുന്ന പഴയ ഇന്ത്യയെ വീണ്ടെടുക്കണം. കേരളമാണ് അതിനു തുടക്കമിടാന്‍ പറ്റിയതെന്നും കോട്ടയത്തെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ രാഹുല്‍ ഗാന്ധി.

ഒരുപാട് കഴിവും കാര്യശേഷിയും ഉള്ള വനിതകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി. രാഹുലിന്റെ കേരളത്തിലെ തെരഞ്ഞെടുപ്പ് പര്യടനം രണ്ടാം ദിവസത്തിലാണ്. എറണാകുളം, കോട്ടയം ഇന്ധനമില്ലാത്ത കാര്‍ ഓടിക്കുന്നത് പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണമെന്ന് രാഹുല്‍ ഗാന്ധിയുടെ പരിഹാസം.

പിഎസ്സി ഉദ്യോഗാര്‍ഥികളുടെ സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചെന്നും രാഹുല്‍. സിപിഎം പ്രവര്‍ത്തകര്‍ക്കു മാത്രമേ കേരളത്തില്‍ സര്‍ക്കാര്‍ ജോലി നല്‍കൂ. സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്കു മുന്നിലൂടെ ദിവസവും യാത്ര ചെയ്യുന്ന പിണറായി വിജയന്‍ അവരെ കാണാന്‍ കൂട്ടാക്കിയില്ല.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കാര്‍ഷിക മേഖലയുടെ വികസനത്തിനായി കാര്‍ഷിക ബജറ്റ് അവതരിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി. കാര്‍ഷിക മേഖലയ്ക്ക് എത്ര രൂപ ചെലവഴിക്കുമെന്നും കര്‍ഷകര്‍ക്ക് എത്ര രൂപ ആ വര്‍ഷം കിട്ടുമെന്നും ബജറ്റ് വേളയില്‍ത്തന്നെ പ്രഖ്യാപിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in