പ്രതിപക്ഷത്തിന്റെ കിംഗ് മേക്കറാകാന്‍ പവാര്‍, കെസിആറിനേയും പട്‌നായിക്കിനേയും ഒപ്പം ചേര്‍ക്കാന്‍ നിര്‍ണായക നീക്കം

പ്രതിപക്ഷത്തിന്റെ കിംഗ് മേക്കറാകാന്‍ പവാര്‍, കെസിആറിനേയും പട്‌നായിക്കിനേയും ഒപ്പം ചേര്‍ക്കാന്‍ നിര്‍ണായക നീക്കം

Published on

എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ബിജെപിക്ക് വന്‍ വിജയം പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ നിരയെ ശക്തമാക്കാന്‍ നിര്‍ണായക നീക്കവുമായി ശരദ് പവാര്‍. മഹാസഖ്യത്തിന് ഒപ്പം നില്‍ക്കാതെ വിട്ടുനിന്നിരുന്ന ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനേയും തെലങ്കാന മുഖ്യമന്ത്രി കെസിആറിനേയും അത്യാവശ ഘട്ടത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ ഐക്യനിരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം ഏറ്റെടുത്ത പവാറിന്റെ നീക്കം വിജയം കണ്ടതായാണ് സൂചന.

പ്രതിപക്ഷത്തിന്റെ കിംഗ് മേക്കറാകാന്‍ പവാര്‍, കെസിആറിനേയും പട്‌നായിക്കിനേയും ഒപ്പം ചേര്‍ക്കാന്‍ നിര്‍ണായക നീക്കം
FactCheck: കള്ളം പറഞ്ഞ് വോട്ടുപിടിക്കല്‍: വ്യാജ പ്രചാരണം ആയുധമാക്കിയ 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ്, പ്രചരിപ്പിച്ചതും യാഥാര്‍ത്ഥ്യവും

തൂക്ക് സഭ വരികയാണെങ്കില്‍ യുപിഎക്ക് പിന്തുണ നല്‍കാമെന്ന് കെസിആറിനേയും പട്‌നായിക്കിനേയും കൊണ്ട് ഉറപ്പുപറയിച്ചു പവാറെന്നാണ് വിവരം. ടിആര്‍എസും ബിജെഡിയും ഒപ്പം നിന്നാല്‍ നില സുരക്ഷിതമാക്കാമെന്നാണ് പ്രതിപക്ഷ കക്ഷികള്‍ കണക്കുകൂട്ടുന്നത്. എന്‍ഡിഎ കേവലഭൂരിപക്ഷം നേടാതിരുന്നാല്‍ നാളെ നിര്‍ണായക നീക്കങ്ങള്‍ക്ക് പ്രതിപക്ഷം കളമൊരുക്കി കഴിഞ്ഞു.

നവീന്‍ പട്‌നായിക്കിന്റെ കാര്യത്തില്‍ ചന്ദ്രബാബു നായിഡുവിന്റേയും കമല്‍നാഥിന്റേയും ഇടപെടലും പ്രതിപക്ഷത്തിന് ഗുണം ചെയ്തിട്ടുണ്ട്. പട്‌നായിക്കിനെ നായിഡു സന്ദര്‍ശിച്ചിരുന്നു. നായിഡുവും പ്രതിപക്ഷ ഐക്യത്തിനായി ഡല്‍ഹിയില്‍ തങ്ങി ശ്രമം നടത്തിയിരുന്നു. നവീന്‍ പട്‌നായികിന്റെ ബാല്യകാല സുഹൃത്തായ കോണ്‍ഗ്രസിന്റെ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും നവീനെ കണ്ട് ഒപ്പം നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കെസി ചന്ദ്രശേഖര റാവുവിനെ നേരില്‍ കണ്ടാണ് എന്‍സിപി അധ്യക്ഷന്‍ പവാര്‍ പിന്തുണ തേടിയത്. ബിജെപി- കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണിക്കായി ശ്രമിച്ച കെസിആര്‍ പ്രായോഗികത കണക്കിലെടുത്ത് യുപിഎ നേതൃത്വം നല്‍കുന്ന മഹാസഖ്യത്തില്‍ ഫലം വന്നതിന് ശേഷം യോജിക്കാമെന്ന ഉറപ്പ് നല്‍കിയെന്നാണ് എന്‍സിപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗ്മോഹന്‍ റെഡ്ഡിയുമായും പവാര്‍ ബന്ധപ്പെട്ടിരുന്നു. യുപിഎയ്ക്ക് ഒപ്പം ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു നായിഡുവുള്ളതാണ് ജഗന്റെ എതിര്‍പ്പിന് കാരണം. പ്രതിപക്ഷ സഖ്യത്തില്‍ താനും കെസിആറിന്റെ ടിആര്‍എസും പോരെ എന്നാണ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ചോദ്യം.

പ്രതിപക്ഷത്തിന്റെ കിംഗ് മേക്കറാകാന്‍ പവാര്‍, കെസിആറിനേയും പട്‌നായിക്കിനേയും ഒപ്പം ചേര്‍ക്കാന്‍ നിര്‍ണായക നീക്കം
വോട്ടിങ് മെഷീന്‍ കാക്കാന്‍ സ്‌ട്രോങ് റൂമിന് മുന്നില്‍ ഊഴംവെച്ച് കാവലിരുന്ന് പ്രതിപക്ഷം, 24 മണിക്കൂറും ജാഗ്രതയോടെ 

പവാറിന്റേതടക്കം നീക്കങ്ങള്‍ പ്രതിപക്ഷ ഐക്യത്തിന് നിര്‍ണായക പ്രതീക്ഷ നല്‍കുമ്പോള്‍ നാളെ ഫലം വരുമ്പോള്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടക്കുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. വോട്ടിങ് മെഷീന്‍ ക്രമക്കേട് പ്രതിപക്ഷത്തെ വല്ലാതെ അലട്ടുന്നുണ്ട്. സ്‌ട്രോങ് റൂമിന് മുന്നില്‍ പ്രവര്‍ത്തകരെ കാവല്‍ നിര്‍ത്തിയാണ് പ്രതിപക്ഷം ബിജെപിയുടെ അട്ടിമറി ഉണ്ടാകാതിരിക്കാന്‍ ജാഗ്രത കാണിക്കുന്നത്.

logo
The Cue
www.thecue.in