രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ടവോട്ട്; അധികൃതകരുടെ വീഴ്ചയെന്ന് വിശദീകരണം

രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ടവോട്ട്; അധികൃതകരുടെ വീഴ്ചയെന്ന് വിശദീകരണം
Published on

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയ്ക്ക് ഇരട്ടവോട്ട്. ചെന്നിത്തലയിലും ഹരിപ്പാടുമാണ് ദേവകിയമ്മയ്ക്ക് വോട്ടുള്ളത്. അധികൃതരുടെ വീഴ്ചയാണ് പിഴവിന് കാരണമെന്നും വോട്ട് മാറ്റാന്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. രമേശ് ചെന്നിത്തലയുടെയും കുടുംബത്തിന്റെയും വോട്ട് അദ്ദേഹത്തിന്റെ ജന്മദേശമായ തൃപ്പെരുന്തുറ പഞ്ചായത്തിലായിരുന്നു. എന്നാല്‍ 2021 നിയമസഭാ തിരഞ്ഞെടുപ്പിന് അദ്ദേഹത്തിന്റെയും മാതാവ് ഉള്‍പ്പെടെയുള്ളവരുടെയും വോട്ട് ഹരിപ്പാട് ക്യാമ്പ് ഓഫീസിന്റെ വിലാസത്തിലേക്ക് മാറ്റി.

രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ടവോട്ട്; അധികൃതകരുടെ വീഴ്ചയെന്ന് വിശദീകരണം
മുഖ്യമന്ത്രി പിണറായി വിജയന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് രമേശ് ചെന്നിത്തല, മുഖ്യ തെരഞ്ഞടുപ്പ് ഓഫീസര്‍ക്ക് പരാതി

ഈ വിലാസത്തിലേക്ക് വോട്ട് മാറ്റിയപ്പോള്‍, ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ചെന്നിത്തല പഞ്ചായത്തിലെ വോട്ടര്‍ പട്ടികയില്‍നിന്ന് ദേവകിയമ്മയുടെ പേര് നീക്കം ചെയ്യണമെന്ന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ചെന്നിത്തലയുടെ മാതാവിന്റെ പേര് വോട്ടേഴ്സ് ലിസ്റ്റില്‍നിന്ന് നീക്കം ചെയ്തിരുന്നില്ല. അതിനാലാണ് ദേവകിയമ്മയുടെ പേര് രണ്ടിടത്തും കണ്ടെത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് നിരവധി പേർക്ക് ഇരട്ടവോട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് പിന്നാലെയാണ് സ്വന്തം അമ്മയ്ക്ക് തന്നെ ഇരട്ട വോട്ട് ഉണ്ടെന്ന് തെളിഞ്ഞിരിക്കുന്നത്. ഇന്നലെ പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എൽദോസ് കുന്നപ്പള്ളിക്കും ഭാര്യ മറിയാമ എബ്രഹാമിനും ഇരട്ടവോട്ട് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in