'തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പരാജയപ്പെടും, നേതാക്കന്മാർ ബിജെപിയിലേക്ക് പോകും' ഒളിക്യാമറയിൽ വെളിപ്പെടുത്തലുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

'തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പരാജയപ്പെടും, നേതാക്കന്മാർ ബിജെപിയിലേക്ക് പോകും' ഒളിക്യാമറയിൽ വെളിപ്പെടുത്തലുമായി രാജ്‌മോഹൻ ഉണ്ണിത്താൻ
Published on

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പരാജയപ്പെടുമെന്ന് തുറന്ന് പറഞ്ഞ് മുതിർന്ന കോൺഗ്രസ്സ് നേതാവും എംപിയുമായ രാജ്‌മോഹൻ ഉണ്ണിത്താൻ. കേരളത്തിൽ കോൺഗ്രസ്സ് വളരെ ദുർബലമാണെന്നും ഇനിയൊരു തിരിച്ചുവരവ് ഈ സംഘടനയ്ക്ക് സാധ്യമല്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ടൈംസ് നൗ ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനിലാണ് രാജ്‌മോഹൻ ഉണ്ണിത്താൻ കോൺഗ്രസ്സ് സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ തുറന്നടിച്ചത്.

രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞത്

കേരളത്തില്‍ കോണ്‍ഗ്രസ് വളരെ ദുര്‍ബലമാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഭാവിയില്ല. രണ്ടു ഗ്രൂപ്പുകളാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഗ്രൂപ്പ് നേതാക്കളോട് മാത്രമാണ് കോൺഗ്രസ്സുകാർക്ക് കൂറ് . ബൂത്ത് ലെവലില്‍ പോലും കോണ്‍ഗ്രസിന് കമ്മിറ്റികളില്ല. കേരളത്തില്‍ ബിജെപി വളരുകയാണ്. കോണ്‍ഗ്രസിലെ അതൃപ്തിയുള്ളവര്‍ ബിജെപിയിലേക്ക് പോകുകയാണ്. ഇത് തടയാന്‍ നേതാക്കള്‍ക്ക് സാധിക്കുന്നില്ല. ഈ തിരഞ്ഞെടുപ്പിൽ തോറ്റാല്‍ കോണ്‍ഗ്രസിന്റെ അന്ത്യം പൂര്‍ണമാകും.

ഈ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസ് ചരിത്രമാകുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു .കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പുകളാണ് പാര്‍ട്ടിയുടെ ഏറ്റവും വലിയ ശാപം. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഗ്രൂപ്പുകളെയാണ് സ്‌നേഹിക്കുന്നത്. അതാണ് കോണ്‍ഗ്രസിന്റെ അപജയം. അതിന് ഈ തെരഞ്ഞെടുപ്പില്‍ മാറ്റം വന്നേ മതിയാവൂ. ഇല്ലെങ്കില്‍, ഈ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരാന്‍ പറ്റില്ല. അതുകൊണ്ട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരു അട്ടിമറിതന്നെ സംഭവിക്കണം. എന്നുവച്ചാല്‍, ഓരോ സീറ്റും ഓരോ സീറ്റിലെ ഓരോ ആള്‍ക്ക് എന്ന രീതി മാറണം. മാറാന്‍ പോവുന്നു എന്ന് വിശ്വസിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in