പ്രിയങ്ക വന്നിട്ടും യുപിയില്‍ കോണ്‍ഗ്രസിന് രക്ഷയില്ല; ലീഡ് ചെയ്യുന്നത് സോണിയ ഗാന്ധി മാത്രം   

പ്രിയങ്ക വന്നിട്ടും യുപിയില്‍ കോണ്‍ഗ്രസിന് രക്ഷയില്ല; ലീഡ് ചെയ്യുന്നത് സോണിയ ഗാന്ധി മാത്രം   

Published on

ലോകസ്ഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഘട്ട ഫലങ്ങള്‍ എന്‍ഡിഎയ്ക്ക് അനുകൂലമാണ്. എന്‍ഡിഎയ്‌ക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്ന് സഖ്യമുണ്ടാക്കാതിരുന്നത് തിരിച്ചടിയായി എന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

പ്രിയങ്ക വന്നിട്ടും യുപിയില്‍ കോണ്‍ഗ്രസിന് രക്ഷയില്ല; ലീഡ് ചെയ്യുന്നത് സോണിയ ഗാന്ധി മാത്രം   
പാലക്കാട്ടെ ഇടത് കോട്ടകളിലും ശ്രീകണ്ഠന് ലീഡ് 

രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോകസഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി- രാഷ്ട്രീയ ലോക് ദള്‍ എന്നിവര്‍ സഖ്യത്തിലേര്‍പ്പെട്ടിരുന്നുവെങ്കിലും അത് തുണച്ചില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എണ്‍പത് സീറ്റുകളില്‍ 22 സീറ്റില്‍ മാത്രമാണ് സഖ്യം ലീഡ് ചെയ്യുന്നത്. 57 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റില്‍ മാത്രമാണ് മുന്നിലുള്ളത്. നിലവില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധി വരെ ഇപ്പോള്‍ പിന്നിലാണ്. സോണിയ ഗാന്ധി മാത്രമാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.

പ്രിയങ്ക ഗാന്ധിയെ മുന്നില്‍ നിര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ പ്രചരണം നടത്തിയത്. മോഡിയുടെ മണ്ഡലമായ വാരണാസിയില്‍ ആരംഭിച്ച പ്രിയങ്കയുടെ പ്രചരണത്തോടെ കോണ്‍ഗ്രസിന് ശ്കതമായ മുന്നേറ്റമുണ്ടാക്കാനായെന്നായിരുന്നു കോണ്‍ഗ്രസ് ഇതുവരെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തിനും കോണ്‍ഗ്രസിനെ രക്ഷിക്കാനായില്ലെന്ന് ആദ്യഘട്ട ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

പ്രിയങ്ക വന്നിട്ടും യുപിയില്‍ കോണ്‍ഗ്രസിന് രക്ഷയില്ല; ലീഡ് ചെയ്യുന്നത് സോണിയ ഗാന്ധി മാത്രം   
രാഹുലിന്റെ വയനാടന്‍ കോട്ട 

കോണ്‍ഗ്രസ് പ്രതിപക്ഷ സഖ്യത്തില്‍ ചേരാതിരുന്നതും സംസ്ഥാനത്ത് ത്രികോണ മത്സരമുണ്ടായതും ബിജെപി ഗുണം ചെയ്തുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 50 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് ബിജെപി ഇവിടെ ലീഡ് ചെയ്യുന്നത്. 38 ശതമാനം മാത്രമാണ് പ്രതിപക്ഷ സഖ്യത്തിനുള്ളത്. കോണ്‍ഗ്രസിന് 5 ശതമാനം വോട്ടുമാത്രമാണ് നേടാന്‍ കഴിഞ്ഞിട്ടുള്ളത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി മികച്ച വിജയമായിരുന്നു സംസ്ഥാനത്ത് നേടിയത്. അത് മുന്നില്‍ കണ്ടായിരുന്നു ഇത്തവണ എസ്പി-ബിഎസ്പി- രാഷ്ട്രീയ ലോക്ദള്‍ സഖ്യമുണ്ടാക്കിയത്. കോണ്‍ഗ്രസ് കൂടി സഖ്യത്തിനൊപ്പം ചേര്‍ന്നാല്‍ മികച്ച വിജയം നേടാന്‍ കഴിയുമെന്ന് തെരഞ്ഞെടുപ്പിന് മുന്നേ തന്നെ സര്‍വേകള്‍ പ്രവചിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസ് തനിച്ചു മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പ്രിയങ്ക വന്നിട്ടും യുപിയില്‍ കോണ്‍ഗ്രസിന് രക്ഷയില്ല; ലീഡ് ചെയ്യുന്നത് സോണിയ ഗാന്ധി മാത്രം   
ശ്രീധരന്‍ പിള്ളയ്ക്ക് ശനിദശ, കേരളത്തില്‍ എന്‍ഡിഎയ്ക്ക് സീറ്റ് കിട്ടില്ലെന്ന് വെള്ളാപ്പള്ളി 
logo
The Cue
www.thecue.in