തൃപ്പൂണിത്തുറയിൽ കോൺഗ്രസ്സും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തൃപ്പൂണിത്തുറയിൽ കോൺഗ്രസ്സും ബിജെപിയും  തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Published on

കോൺഗ്രസ്സും ബിജെപിയും പരസ്യമായി ധാരണകൾ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃപ്പൂണിത്തുറയിലെ യു.ഡി.എഫ് സ്ഥാനാർഥി ഇത്തവണ ബി.ജെ.പിക്കാർ തനിക്ക് വോട്ട് ചെയ്യുമെന്ന് പരസ്യമായി പറയുന്നു. ഇത് പരസ്യ ധാരണയല്ലേ. എത്ര മാത്രം കടന്നു പോയിരിക്കുന്നു കാര്യങ്ങൾ. ഇത്തരം കൂട്ടുകെട്ടുകൾക്ക് ജനം മറുപടി പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ബി.ജെ.പി വോട്ട് കിട്ടുമെന്ന് പറഞ്ഞിട്ടില്ലെന്നും ബി.ജെ.പി അനുഭാവികളുടെ വോട്ട് കിട്ടുമെന്നാണ് താൻ പറഞ്ഞതെന്നുമുള്ള വിശദീകരണവുമായി തൃപ്പൂണിത്തുറയിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. ബാബു രംഗത്തെത്തി. ആർ.എസ്.എസ് നോമിനിയാണെന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണം പരാജയഭീതി കൊണ്ടുള്ളതാണെന്നും കെ. ബാബു കുറ്റപ്പെടുത്തി.

തൃപ്പൂണിത്തുറയിൽ കോൺഗ്രസ്സും ബിജെപിയും  തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
'ബിജെപിയിൽ എത്തിയാൽ ഏത് വിദഗ്ധനും ആ സ്വഭാവം കാണിക്കും, എന്തും വിളിച്ച് പറയാവുന്ന അവസ്ഥയിൽ ആയി'; ഇ.ശ്രീധരനെതിരെ പിണറായി വിജയൻ

തൃപ്പൂണിത്തുറയിൽ ഏഴാം തവണ മത്സരിക്കുന്ന തന്റെ മതേതര നിലപാടിനെ ആരും ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in