കേരളത്തിലെ ജനവിധി സര്‍വേകള്‍ പറയുന്നത് 

കേരളത്തിലെ ജനവിധി സര്‍വേകള്‍ പറയുന്നത് 

നാല് പ്രധാന ചാനലുകളുടെ സര്‍വേ ഫലങ്ങള്‍ 
Published on

മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ്, 24 ന്യൂസ് ചാനലുകളുടെ സര്‍വേകളാണ് പ്രധാനമായും നടന്നത്. ആദ്യം പുറത്ത് വന്ന മനോരമ ന്യൂസ് സര്‍വേില്‍ യുഡിഎഫിന് വ്യക്തമായ മുന്‍തൂക്കം പ്രവചിച്ചു. 13 സീറ്റുകളില്‍ യുഡിഎഫിന് മേല്‍ക്കൈ, മൂന്ന് സീറ്റുകളില്‍ ഇടതുമുന്നണിക്ക് സാധ്യത, നാല് സീറ്റുകളില്‍ കടുത്ത പോരാട്ടം എന്നിങ്ങനെയായിരുന്നു മനോരമ- കാര്‍വി സര്‍വേ പ്രവചിച്ചത്.

മാതൃഭൂമി ന്യൂസിന്റെയും ഏഷ്യാനെറ്റ് ന്യൂസിന്റെയും സര്‍വേയില്‍ യുഡിഎഫിന് പതിനാല് സീറ്റിലാണ് വിജയസാധ്യത പറയുന്നത്. തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് പുറത്ത് വിട്ട 24 ന്യൂസിന്റെ സര്‍വേയില്‍ യുഡിഎഫ് 12 ഉം എല്‍ഡിഎഫ് പത്ത് സീറ്റുവരേയും പരമാവധി നേടിയേക്കുമെന്ന് പ്രവചിക്കുന്നു.

കടുത്ത മത്സരം നടക്കുന്ന തിരുവനന്തപുരം, പത്തനംതിട്ട, വടകര മണ്ഡലങ്ങളില്‍ ഈ വിധമാണ് ഓരോ സര്‍വേയും പ്രവചിച്ചത്.

മനോരമയുടെ സര്‍വേയില്‍ തിരുവന്തപുരത്ത് യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമെന്നാണ്. എന്നാല്‍ ഒരു ശതമാനം വോട്ടിന്റെ മുന്‍തൂക്കത്തോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്നും ഇടതുമുന്നണി മൂന്നാം സ്ഥാനത്താകുമെന്നും മനോരമ പറയുന്നു. എന്‍ഡിഎ തിരുവനന്തപുരത്ത വിജയിക്കുമെന്നാണ് മാതൃഭൂമി ന്യൂസും ഏഷ്യാനെറ്റും പറയുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.ദിവാകരന് സാധ്യതയുണ്ടെന്ന് പറയുന്നത് അവസാനം പുറത്ത് വന്ന 24 ന്യൂസിന്റെ സര്‍വേയിലാണ്.

ശബരിമല വിഷയത്തിലെ ജനവിധിയെന്ന് രാഷട്രീയ നേതൃത്വം കരുതുന്ന പത്തനംതിട്ട മണ്ഡലത്തില്‍ പത്തനംതിട്ട യുഡിഎഫിന് മുന്‍തൂക്കമെന്നാണ് മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് സര്‍വേകള്‍ കണ്ടെത്തിയത്. എന്നാല്‍ 24 ന്യൂസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജിന് സാധ്യതയുണ്ടെന്ന് പറയുന്നു.

പി.ജയരാജനും കെ മുരളീധരനും ഏറ്റുമുട്ടുന്ന വടകര മണ്ഡലത്തില്‍ മനോരമ സര്‍വേ ഒരു ശതമാനം വോട്ടിന്റെ മുന്‍തൂക്കം പി ജയരാജനുണ്ടാകുമെന്നാണ് പ്രവചിക്കുന്നത്. മാതൃഭൂമിയും 24 ന്യൂസും വടകരയില്‍ ജയരാജന് സാധ്യത കല്‍പ്പിക്കുമ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് കെ. മുരളീധരന്‍ വിജയിക്കുമെന്നാണ് പറയുന്നത്.

ഇടതുമുന്നണിയും ഉറച്ച സീറ്റുകളാണ് കണക്കാക്കപ്പെടുന്ന കാസര്‍കോഡും ആലത്തൂരിലും വ്യത്യസ്തമാണ് അഭിപ്രായങ്ങളാണ് സര്‍വേകളിലുള്ളത്. കാസര്‍കോഡ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിജയിക്കുമെന്ന് മനോരമ, മാതൃഭൂമി, 24 ന്യൂസ് സര്‍വേകളും ഇടതുപക്ഷം സീറ്റ് നിലനിര്‍ത്തുമെന്ന് ഏഷ്യാനെറ്റ് സര്‍വ്വേയും പറയുന്നു.

കണ്ണൂരില്‍ യുഡിഎഫിനാണ് മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് സര്‍വേകള്‍ മുന്‍തൂക്കം പ്രവചിക്കുന്നത്. 24 ന്യൂസ് ഇടതുപക്ഷം മണ്ഡലം നിലനിര്‍ത്തുമെന്നും പറയുന്നു. കോഴിക്കോട് മണ്ഡലത്തിലും യുഡിഎഫിന് സാധ്യത പറയുന്നതാണ് മനോരമ, ഏഷ്യാനെറ്റ്, 24 ന്യൂസ് സര്‍വേകള്‍. കോഴിക്കോട് ഇടതുപക്ഷം തിരിച്ചു പിടിക്കുമെന്ന് മാതൃഭൂമിയും പ്രവചിക്കുന്നു.

വയനാട്, മലപ്പുറം, പൊന്നാനി, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, മാവേലിക്കര, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് സര്‍വേകള്‍ ഒരേ ഫലം പ്രവചിച്ചിരിക്കുന്നത്. ഇതില്‍ പാലക്കാടും ആറ്റിങ്ങളും ഒഴികെയുള്ള മണ്ഡലങ്ങളില്‍ യുഡിഎഫിനാണ് സാധ്യത കല്‍പ്പിക്കുന്നത്.

മനോരമ ന്യൂസ് സര്‍വേ

യുഡിഎഫ് വിജയിക്കുന്ന മണ്ഡലങ്ങള്‍

മലപ്പുറം, പൊന്നാനി, തൃശ്ശൂര്‍, എറണാകുളം, മാവേലിക്കര, കോഴിക്കോട്, വയനാട്, കൊല്ലം, കോട്ടയം, കണ്ണൂര്, കാസര്‍കോട്, ഇടുക്കി, ചാലക്കുടി, ആലത്തൂര്‍,പത്തനംതിട്ട

എല്‍ഡിഎഫ് നേടുന്ന സീറ്റുകള്‍

പാലക്കാട്, ആറ്റിങ്ങല്‍, ആലപ്പുഴ,

എന്‍ഡിഎ

തിരുവനന്തപുരം

മാതൃഭൂമി സര്‍വേ

യുഡിഎഫ് നേടുന്നത്

കൊല്ലം, ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട, ചാലക്കുടി, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പൊന്നാനി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്

എല്‍ഡിഎഫ് നേടുന്നത്

വടകര, കോഴിക്കോട്, പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍

എന്‍ഡിഎ

തിരുവനന്തപുരം

ഏഷ്യനെറ്റ് ന്യൂസ് സര്‍വേ

യുഡിഎഫ് നേടുന്നത്- കൊല്ലം, പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, പൊന്നാനി, വയനാട്, കോഴിക്കോട്, വടകര, കണ്ണൂര്‍

എല്‍ഡിഎഫ് നേടുന്നത്

ആറ്റിങ്ങല്‍, ഇടുക്കി, ചാലക്കുടി, ആലത്തൂര്‍, പാലക്കാട്, കാസര്‍കോട്

എന്‍ഡിഎ

തിരുവനന്തപുരം

24 ന്യൂസ്

യുഡിഎഫ്

മാവേലിക്കര, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി, തൃശ്ശൂര്‍, മലപ്പുറം, പൊന്നാനി, കോഴിക്കോട്, വയനാട്, കാസര്‍കോട്

എല്‍ഡിഎഫ്

തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ആലത്തൂര്‍, പാലക്കാട്, വടകര, കണ്ണൂര്‍

logo
The Cue
www.thecue.in