മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കുവാൻ എൽഡിഎഫ് പിന്തുണയ്ക്കുമോയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കുവാൻ എൽഡിഎഫ് പിന്തുണയ്ക്കുമോയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
Published on

മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കുവാൻ എൽഡിഎഫുമായി സഹകരിക്കാൻ യുഡിഎഫ് തയ്യാറാണെന്നും എൽഡിഎഫ് യുഡിഎഫിനെ പിന്തുണയ്ക്കണമെന്നും കെപിസിസിസി പ്രസിഡന്റ മുല്ലപപള്ളി രാമചന്ദ്രൻ. മഞ്ചേശ്വരത്ത് ദുർബലനായ സ്ഥാനാർത്ഥിയെയാണ് എൽഡിഎഫ് നിർത്തിയത്. ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് നീക്കുപോക്കിന് തയ്യാറാണ്. മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസ് തയ്യാറാണ്. എസ് ഡി പി ഐയുമായി 72 മണലങ്ങളിൽ പ്രാദേശിക നീക്ക് പോക്ക് എൽഡിഎഫ് നടത്തിക്കഴിഞ്ഞു. മുഖ്യമന്ത്രി ഇത് നിഷേധിക്കുമോയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

മുല്ലപ്പള്ളിയുടെ പ്രതികരണം

നുണകളുടെ ചക്രവർത്തിയാണ് പിണറായി. ആർഎസ്എസിനെ നേരിടാൻ കോൺഗ്രസ് എന്തു ചെയ്തന്ന പിണറായിയുടെ പരാമർശം കുറ്റബോധം കൊണ്ടാണ്. മഞ്ചേശ്വരത്ത് ദുർബലനായ സ്ഥാനാർത്ഥിയെയാണ് എൽഡിഎഫ് നിർത്തിയത്. ബിജെപിയെ ജയിപ്പിക്കാനാണ് ഇങ്ങനെ ചെയ്തത്.  ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് നീക്കുപോക്കിന് തയ്യാറാണ്. മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസ് തയ്യാറാണ്. എസ് ഡി പി ഐയുമായി 72 മണലങ്ങളിൽ പ്രാദേശിക നീക്ക് പോക്ക് എൽഡിഎഫ് നടത്തിക്കഴിഞ്ഞു. മുഖ്യമന്ത്രി ഇത് നിഷേധിക്കുമോ ?

ശബരിമല പ്രശ്നം മുഖ്യവിഷയം ആക്കിയത് പ്രധാനമന്ത്രിയും പിണറായി വിജയനുമാണ്. 2019-ലെ തെരഞ്ഞെടുപ്പിലും നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. വിശ്വാസികളെ വഞ്ചിക്കുകയാണ് പ്രധാനമന്ത്രി. രണ്ടു പേരും ഒരേ സ്വഭാവക്കാരാണ്. ധർമ്മടത്ത് നടന്ന സാംസ്കാരിക കൂട്ടായ്മ ആർഭാടമാണ്. ലക്ഷങ്ങൾ ചിലവഴിച്ചാണ് നടിനടൻമാരെ കൊണ്ടുവന്നത്. അണ്ടല്ലൂർക്കാവിലെ തിറ ഉത്സവം മുടക്കിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മഞ്ചശ്വരത്ത് എൽഡിഎഫ് യുഡിഎഫിനെ പിന്തുണക്കണം. യുഡിഎഫിന് ജയിക്കാൻ എസ്ഡിപിഐയുടെ വോട്ട് വേണ്ട. ‍

Related Stories

No stories found.
logo
The Cue
www.thecue.in