സിപിഐഎം- ബിജെപി ഡീല്‍ നിതിന്‍ ഗഡ്കരിയുടെ വീട്ടിലെന്ന് എം.എം.ഹസന്‍, തുടര്‍ ഭരണം, ബിജെപിക്ക് പത്ത് സീറ്റ് എന്നാണ് ധാരണയെന്നും ആരോപണം

സിപിഐഎം- ബിജെപി ഡീല്‍ നിതിന്‍ ഗഡ്കരിയുടെ വീട്ടിലെന്ന് എം.എം.ഹസന്‍, തുടര്‍ ഭരണം, ബിജെപിക്ക് പത്ത് സീറ്റ് എന്നാണ് ധാരണയെന്നും ആരോപണം
Published on

സംസ്ഥാനത്ത് സിപിഐഎം- ബിജെപി ഡീല്‍ നടന്നതായുള്ള ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കറിന്റെ ആരോപണം ശരിവെച്ച് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. സിപിഐഎം- ബിജെപി ഡീല്‍ നടന്നത് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ വെച്ചാണെന്ന് എം എം ഹസന്‍ പറഞ്ഞു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പരാജയ ഭീതിയാണ് അവരെ ഇത്തരമൊരു ഡീലിലേക്ക് നയിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി- സിപിഐഎം അന്തര്‍ധാര കേരളത്തില്‍ സജീവമാണ്. പരാജയ ഭീതിയില്‍ നിന്നും രക്ഷപെടാന്‍ വേണ്ടിയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇത്തരമൊരു രഹസ്യ ധാരണയിലേക്ക് എത്തിയിരിക്കുന്നത്. നിതിന്‍ ഗഡ്കരിയുടെ മധ്യസ്ഥതയില്‍ ഡല്‍ഹിയില്‍ വെച്ചാണ് ഈ ഡീല്‍ ഉറപ്പിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ ഭരണവും ബിജെപിക്ക് പത്ത് സീറ്റും എന്നതാണ് ഡീലെന്നും ഹസന്‍ പറഞ്ഞു.

സിപിഐഎം- ബിജെപി ഡീല്‍ നിതിന്‍ ഗഡ്കരിയുടെ വീട്ടിലെന്ന് എം.എം.ഹസന്‍, തുടര്‍ ഭരണം, ബിജെപിക്ക് പത്ത് സീറ്റ് എന്നാണ് ധാരണയെന്നും ആരോപണം
ശബരിമല വിധി നടപ്പാക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല; സർക്കാർ വിശ്വാസികൾക്കൊപ്പം; കോടിയേരി ബാലകൃഷ്ണൻ

സിപിഐഎം- ബിജെപി ഡീല്‍ ഉണ്ടെന്ന ആരോപണത്തെ അനൂകൂലിച്ചും പ്രതികൂലിച്ചും നേതാക്കന്മാർ രംഗത്ത് എത്തിയിരുന്നു. ആര്‍.എസ്.എസ് സൈദ്ധാന്തികൻ ബാലശങ്കറിന്‍റെ പ്രസ്താവനക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് സിപിഎം പോളിറ് ബ്യുറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആർ എസ് എസും സിപിഎമ്മും തമ്മിൽ ഡീൽ ഉണ്ടെന്ന അദ്ദേഹത്തിന്റെ പ്രസ്താവന യു.ഡി.എഫിനെ സഹായിക്കാനാണെന്നും കോടിയേരി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in