ശബരിമല വിധി നടപ്പാക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല; സർക്കാർ വിശ്വാസികൾക്കൊപ്പം; കോടിയേരി ബാലകൃഷ്ണൻ

ശബരിമല വിധി നടപ്പാക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല; സർക്കാർ വിശ്വാസികൾക്കൊപ്പം; കോടിയേരി ബാലകൃഷ്ണൻ
Published on

സർക്കാർ വിശ്വാസികൾക്കൊപ്പമാണെനും ശബരിമല വിധി നടപ്പാക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്നും സി.പി.എം പോളിറ് ബ്യുറോ അംഗം കോടിയേരി ബാലകൃഷ്ണൻ. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസും ബി.ജെ.പിയും ചേർന്ന് നടത്തുന്നത് . ശബരിമലയിൽ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ടെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതെന്നും കോടിയേരി ബാലകൃഷ്ണൻ മീഡിയവണ്ണിനോട് പറഞ്ഞു.

ശബരിമല വിധി നടപ്പാക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല; സർക്കാർ വിശ്വാസികൾക്കൊപ്പം; കോടിയേരി ബാലകൃഷ്ണൻ
ശബരിമല വിഷയം; നിലപാടുകളിലെ മാറ്റം വിശ്വാസികളെ വിഡ്ഢികളാക്കാനെന്ന് എൻ എസ് എസ്

സി.പി.എമ്മിന് ആരുമായും ബന്ധമില്ല. ആര്‍.എസ്.എസ് സൈദ്ധാന്തികൻ ബാലശങ്കറിന്‍റെ പ്രസ്താവനക്ക് പിന്നിൽ ഗൂഡാലോചനയുണ്ട് . ആർ എസ് എസും സിപിഎമ്മും തമ്മിൽ ഡീൽ ഉണ്ടെന്ന അദ്ദേഹത്തിന്റെ പ്രസ്താവന യു.ഡി.എഫിനെ സഹായിക്കാനാണെന്നും കോടിയേരി പറഞ്ഞു.

ആർ.എസ്.എസിലും ബി.ജെ.പിയിലും സംഘർഷങ്ങളുണ്ട്. അതിൽ നിന്നും രക്ഷ കിട്ടാനാണ് സി.പി.എമ്മിനെതിരെ ബാലശങ്കര്‍ വിമർശനം ഉന്നയിച്ചതെന്നും കോടിയേരി പറഞ്ഞു. ഐഫോണ്‍ വിവാദം നേതാക്കളെ അപഹസിക്കുന്നതിന് വേണ്ടിയാണെന്നും വിനോദിനിയുടെ കയ്യിലുള്ളത് പണം കൊടുത്ത് വാങ്ങിയ ഫോണാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ഇടതുമുന്നണിക്ക് ഭരണതുടർച്ച വേണമെന്ന് ‌ ജനങ്ങൾ ആഗ്രഹിക്കുന്നു. ഐക്യജനാധിപത്യമുന്നണിയിൽ ഐക്യവും ഇല്ല ജനാധിപത്യവും ഇല്ല. നേമത്ത് ശക്തനെ നിർത്തുമെന്ന് പറഞ്ഞു. അത്ര ശക്തൻ ഒന്നുമല്ല നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥി . പലയിടങ്ങളിലും തോറ്റ ആളാണ്. പി.സി തോമസ് _ പി.ജെ ജോസഫ് ലയനം ആർ എസിന്റെ എസിന്റെ പദ്ധതിയാണ്. പി.ജെ ജോസഫിനെ കൂടി താമസിയാതെ എൻ.ഡി.എയിൽ എത്തിക്കും. ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്തലാണ് ആർ.എസ്.എസ് ലക്ഷ്യം. ജോസ് കെ മാണി വിഭാഗത്തിന് അനർഹമായി സീറ്റ് നൽകിയിട്ടില്ല. യു.ഡി.എഫിനെ ദുർബലപ്പെടുത്താനായാണ് ജോസ് കെ.മാണി വിഭാഗത്തെ എൽ.ഡി.എഫിൽ എത്തിച്ചതെന്നും കോടിയേരി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in