'കാല്‍ തൊട്ട് വന്ദിക്കുന്നത് ബഹുമാനം കൊണ്ട്, വിവാദമാക്കുന്നവര്‍ക്ക് സംസ്‌കാരമില്ല'; ഇ ശ്രീധരൻ

 'കാല്‍ തൊട്ട് വന്ദിക്കുന്നത് ബഹുമാനം കൊണ്ട്,   വിവാദമാക്കുന്നവര്‍ക്ക് സംസ്‌കാരമില്ല'; 
ഇ ശ്രീധരൻ
Published on

പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ കാലുകള്‍ വോട്ടർമാർ കഴുകുന്ന ചിത്രം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍, കാല് കഴുകുന്നത് വിവാദമാക്കുന്നവര്‍ സംസ്‌കാരമില്ലാത്തവരായി കരുതേണ്ടി വരുമെന്ന് ഇ ശ്രീധരൻ പ്രതികരിച്ചു. കാല്‍ കഴുകലും ആദരിക്കലും ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും വിവാദമാക്കേണ്ടതില്ലെന്നും ശ്രീധരന്‍ പറഞ്ഞു.

 'കാല്‍ തൊട്ട് വന്ദിക്കുന്നത് ബഹുമാനം കൊണ്ട്,   വിവാദമാക്കുന്നവര്‍ക്ക് സംസ്‌കാരമില്ല'; 
ഇ ശ്രീധരൻ
ഇ ശ്രീധരന്റെ കാൽ കഴുകിയും കാലിൽ വീണും വോട്ടർമാർ, വ്യാപക വിമർശനം

‘കാല്‍ തൊട്ട് വന്ദിക്കുന്നത് ബഹുമാനം കൊണ്ടാണ്. ഭാരതീയ സംസ്‌കാരമാണത്. അതിനെ തെറ്റുപറയാന്‍ പാടില്ല. വിവാദമാക്കുന്നവര്‍ക്ക് സംസ്‌കാരമില്ലെന്ന് പറയേണ്ടി വരും. സാധാരണ രാഷ്ട്രീയക്കാരെപ്പോലെയല്ല തന്റെ പ്രവർത്തനം. എല്ലാ വീടുകളിലും കയറി പ്രചാരണം നടത്തുന്നില്ല. എതിരാളികളെ കുറ്റം പറയുന്നത് സനാതന ധര്‍മ്മത്തിന്റെ ഭാഗമല്ലെന്നും' ഇ ശ്രീധരന്‍ പറഞ്ഞു.

പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഇ ശ്രീധരനെ വോട്ടർമാർ മാലയിട്ട് സ്വീകരിക്കുകയും അദ്ദേഹത്തിന്റെ മുന്നിൽ മുട്ടുകുത്തി വണങ്ങുന്നതും കാൽ കഴുകുകയും ചെയ്തത് . സ്ത്രീകളുള്‍പ്പെടെ ഇ ശ്രീധരനെ കാല്‍തൊട്ടു വണങ്ങിയിരുന്നു. ജാതീയതയും സവര്‍ണമനോഭാവവുമാണ് സ്ഥാനാര്‍ത്ഥിയെ കാല്‍തൊട്ട് വണങ്ങുന്ന ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിനെതിരെയുള്ള വിമർശനം.

Related Stories

No stories found.
logo
The Cue
www.thecue.in