ഇന്നത്തെ സഖാവ് നാളത്തെ സംഘിയാണെന്ന വസ്തുത സിപിഎമ്മുകാര്‍ തിരിച്ചറിയണമെന്ന് ചാണ്ടി ഉമ്മന്‍. എന്‍ഡിഎയുടെ 8 സ്ഥാനാര്‍ഥികള്‍ പഴയ കമ്മ്യൂണിസ്റ്റുകളാണെന്നും ചാണ്ടി ഉമ്മന്‍.
കമ്മ്യൂണിസ്റ്റ് നേതാക്കള്‍ മാത്രമല്ല സിപിഎം ഓഫിസും ബിജെപിയുടേതായി മാറുന്ന ദയനീയ അവസ്ഥയാണെന്നും ചാണ്ടി ഉമ്മന്‍. ആറന്‍മുളയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശിവദാസന്‍ നായരുടെ തിരഞ്ഞെടുപ്പു കണ്‍വെന്‍ഷനിലാണ് ചാണ്ടി ഉമ്മന്റെ വിമര്‍ശനം.
ചാണ്ടി ഉമ്മന്റെ വിമര്‍ശനം
കോൺഗ്രസുകാരെല്ലാം ബി.ജെ.പിയാണെന്ന് പറയുന്ന സി.പി.എമ്മുകാർ സ്വന്തം പാളയത്തിലെ സ്ഥിതി മനസിലാക്കിയിട്ടില്ല. ഇന്നത്തെ സഖാവ് നാളത്തെ സംഘിയാണെന്ന വസ്തുത ഇനിയെങ്കിലും തിരിച്ചറിയണം. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൻ.ഡി.എയുടെ എട്ട് സ്ഥാനാർത്ഥികൾ പഴയ കമ്മ്യൂണിസ്റ്റുകാരാണ്.
പലയിടങ്ങളിലും കമ്മ്യൂണിസ്റ്റ് നേതാക്കൾ മാത്രമല്ല പാർട്ടി ഓഫീസും ബി.ജെ.പിയുടേതായി മാറുന്ന ദയനീയ അവസ്ഥയാണ്. ബി.ജെ.പിയെ നേരിടാൻ പരാജയപ്പെട്ട സി.പി.എം ഇപ്പോൾ തിരഞ്ഞടുപ്പിൽ വോട്ട് മാത്രം ലക്ഷ്യമിട്ട് നാട്ടിൽ വർഗീയത ഉളക്കി വിടുകയാണ്. അതിനെതിരെ സമൂഹം ജാഗ്രത പാലിക്കണം. വികസനകാര്യത്തിലും സാധാരണക്കാനും വേണ്ടി എന്ത് ഉറപ്പാണ് എൽ.ഡി.എഫിന് നൽകാനുള്ളത് ?
യുവജനങ്ങളുടെ പേരിൽ അധികാരത്തിലെത്തിയ ശേഷം അവരെ വഞ്ചിച്ചു. പി.എസ്.സി പരീക്ഷയിൽ പാർട്ടിക്കാർക്ക് വേണ്ടി കോപ്പിയടിക്കാൻ ഒത്താശ ചെയ്ത് നൽകി. പി.എസ്.സി ഉദ്യോഗാർത്ഥികൾ നാളുകളായി സമരത്തിലാണ്. അവരെ കേൾക്കാൻ പോലും മനസുകാട്ടിയിട്ടില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷം ഉദ്യോഗാർത്ഥികളെ ചർച്ചയ്ക്ക് വിളിച്ച സർക്കാരിന്റെയും മുഖ്യമന്ത്രിയുടേയും കാപട്യം തിരിച്ചറിയണം.