തുടര്‍ഭരണം ജനങ്ങള്‍ താലോലിച്ച സ്വപ്നം, കേരളത്തില്‍ ബിജെപി മുന്നേറ്റമെന്ന സ്വപ്നം അസ്തമിച്ചെന്ന് സി.കെ.പദ്മനാഭന്‍


തുടര്‍ഭരണം ജനങ്ങള്‍ താലോലിച്ച സ്വപ്നം, കേരളത്തില്‍ ബിജെപി മുന്നേറ്റമെന്ന സ്വപ്നം അസ്തമിച്ചെന്ന് സി.കെ.പദ്മനാഭന്‍
Published on
Summary

തുടര്‍ഭരണം ജനങ്ങള്‍ താലോലിച്ച സ്വപ്നം സി.കെ.പദ്മനാഭന്‍

പിണറായി വിജയനെ പ്രകീര്‍ത്തിച്ചും ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചും മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പദ്മനാഭന്‍. പിണറായി വിജയനോട് കേരള ജനതക്കുള്ള താല്‍പ്പര്യം ഈ തെരഞ്ഞെടുപ്പില്‍ കണ്ടെന്നും സി.കെ.പദ്മനാഭന്‍. കേരളത്തില്‍ ബിജെപി മുന്നേറ്റമെന്ന സ്വപ്‌നം പ്രവര്‍ത്തകരില്‍ അസ്തമിച്ചെന്നും സി.കെ.പദ്മനാഭന്‍. മുന്‍കാല ചരിത്രം പഠിക്കാതെ മറ്റ് പാര്‍ട്ടിയില്‍ നിന്നെത്തുന്നവരെ ഉന്നത പദവി നല്‍കുന്നത് പാര്‍ട്ടി പ്രവര്‍ത്തകരെ അപമാനിക്കുന്നതിന് തുല്യമെന്നനും സികെപി. ഏഷ്യാനെറ്റ് ന്യൂസ് ചാനലിലാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവിന്റെ പ്രതികരണം.

സി.കെ.പദ്മനാഭന്റെ വാക്കുകള്‍

തുടര്‍ഭരണം കേരളത്തിലെ ജനങ്ങളുടെ മനസില്‍ കുറേ കാലമായി നിലനില്‍ക്കുന്നൊരു സ്വപ്‌നമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ആ സ്വപ്‌നസാക്ഷാല്‍ക്കാരത്തിനായി പിണറായി നേതൃത്വം നല്‍കുന്ന എല്‍ഡിഎഫിന് ശക്തവും വ്യക്തവുമായ വിധി നല്‍കി. പിണറായി ചെയ്ത ഒരു പാട് നല്ല കാര്യങ്ങളുണ്ട്. അതില്‍ കുറ്റങ്ങള്‍ മാത്രം കാണുകയെന്നത് ശരിയായ നിലപാടല്ല. കുറ്റങ്ങള്‍ മാത്രം കാണുകയെന്നത് വികലമായ ബോധമാണ്. കൊവിഡ് പ്രതിരോധത്തില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മികച്ച കാര്യക്ഷമത പിണറായി സര്‍ക്കാര്‍ കാണിച്ചു. പിണറായി വിജയന്‍ തുടരട്ടെ. അതൊരു ദോഷമല്ല.

ബിജെപിയുടെ തോല്‍വിയില്‍ നേതൃത്വം ഗൗരവമായ പരിശോധന നടത്തണം. പിണറായി വിജയനോട് കേരള ജനതക്കുള്ള താല്‍പ്പര്യം ഈ തെരഞ്ഞെടുപ്പില്‍ കണ്ടു. കെ.സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കാനുള്ള തീരുമാനം എന്തിനായിരുന്നുവെന്നതില്‍ വ്യക്തതയില്ല.

Related Stories

No stories found.
logo
The Cue
www.thecue.in