മാധ്യമങ്ങൾക്ക് പക്ഷപാതിത്വം, സദാ സമയവും എതിർ സ്ഥാനാർഥിയുടെ വീട്ടിൽ; യു. പ്രതിഭ എംഎൽഎ

 മാധ്യമങ്ങൾക്ക് പക്ഷപാതിത്വം, സദാ സമയവും എതിർ സ്ഥാനാർഥിയുടെ വീട്ടിൽ; യു. പ്രതിഭ എംഎൽഎ
Published on

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് അപകീര്‍ത്തികരമായ രീതിയിലാണ് തന്നോട് പെരുമാറിയതെന്ന് കായംകുളത്തെ ഇടത് സ്ഥാനാർഥിയും എംഎല്‍എയുമായ യു. പ്രതിഭ. പ്രചാരണത്തിലുടനീളം മാധ്യമങ്ങൾ പക്ഷപാതിത്വം കാണിക്കുകയും എതിര്‍ സ്ഥാനാർഥിക്ക് വേണ്ടി പി ആര്‍ വര്‍ക്കും ചെയ്തു. അവരുടെ വീട്ടിലായിരുന്നു എല്ലായിപ്പോഴും മാധ്യമങ്ങളെന്നും പ്രതിഭ കുറ്റപ്പെടുത്തി. അമേരിക്കൻ മലയാളി അസോസിയേഷന്‍- ഫോമാ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദത്തിലാണ് പ്രതിഭ മാധ്യമങ്ങളെ കുറ്റപ്പെടുത്തിയത്.

' ഞാനായിരുന്നു മാധ്യമങ്ങളാല്‍ ഏറ്റവുമധികം വേട്ടയാടപ്പെട്ട സ്ഥാനാർഥി . അതില്‍ അഭിമാനമുണ്ട്. എതിര്‍ സ്ഥാനാർഥിയുടെ വീടിന് ചുറ്റുമായിരുന്നു മാധ്യമങ്ങള്‍ സദാസമയം. മറ്റുള്ളവരെ വിമര്‍ശിക്കാന്‍ മാധ്യമങ്ങൾക്ക് അവകാശമുള്ളതുപോലെ മാധ്യമങ്ങളെ വിമര്‍ശിക്കാന്‍ മറ്റുള്ളവര്‍ക്കും അവകാശമുണ്ട്. മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇത് പോലെ ഒരു ചര്‍ച്ച കൂടി വയ്ക്കണം. മാധ്യമങ്ങള്‍ ചെയ്ത ദ്രോഹങ്ങള്‍ അപ്പോള്‍ കൂടുതലായി വെളിപ്പെടുത്താം''-പ്രതിഭ പറഞ്ഞു.

 മാധ്യമങ്ങൾക്ക് പക്ഷപാതിത്വം, സദാ സമയവും എതിർ സ്ഥാനാർഥിയുടെ വീട്ടിൽ; യു. പ്രതിഭ എംഎൽഎ
ഒരു ജനപ്രതിനിധിയല്ലേ? തൊഴിലാളികളെ മുഴുവനായി അപമാനിച്ചു; എ എം ആരിഫിന്റെ പരാമർശത്തിൽ സങ്കടമുണ്ടെന്ന് അരിതാ ബാബു

കായംകുളത്ത് കോണ്‍ഗ്രസിന്റെ അരിതാ ബാബുവായിരുന്നു പ്രതിഭയുടെ പ്രധാന എതിരാളി. അതേസമയം, കായംകുളത്ത് നടന്നത് നല്ല മത്സരമായിരുന്നുവെന്നും എന്നാൽ പ്രതിഭ തന്നെ വിജയിക്കുമെന്നും കഴിഞ്ഞ ദിവസം മന്ത്രി ജി സുധാകരൻ വ്യക്തമാക്കിയിരുന്നു. ‘കായംകുളത്ത് നല്ല മത്സരം നടന്നു, പക്ഷെ പ്രതിഭ ഉറപ്പായും വിജയിക്കും. എതിരാളി ഒട്ടും സീരിയസ് അല്ലെന്ന് പ്രചാരണം കണ്ടാല്‍ അറിയാം. വീടിന് കല്ലെറിഞ്ഞു, അത് വിളിച്ചു, ഇത് വിളിച്ചു എന്നൊക്കെയായിരുന്നു പരാതി. കോളജ് തെരഞ്ഞെടുപ്പ് പ്രചാരണം പോലെയായിരുന്നു. ആകെ മെലോ ഡ്രാമ. വീടിന് ഇടതുപക്ഷം കല്ലെറിഞ്ഞിട്ടില്ലെന്ന് ഞങ്ങള്‍ക്കറിയാം. പ്രിയങ്കാ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ ആലപ്പുഴക്ക് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ. ചെയ്തവരല്ലേ ഞങ്ങള്‍’ - ജി സുധാകരന്‍ ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in