ഇന്ധന വിലവർദ്ധനവ് എനിക്കും പ്രശ്നമാണ്, എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടായിട്ടില്ല; അല്‍ഫോണ്‍സ് കണ്ണന്താനം

ഇന്ധന വിലവർദ്ധനവ് എനിക്കും പ്രശ്നമാണ്, എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടായിട്ടില്ല;  അല്‍ഫോണ്‍സ് കണ്ണന്താനം
Published on

ഇന്ധന വിലവർദ്ധനവ് ഗുരുതരമായ പ്രശ്നം തന്നെയാണെന്ന് സമ്മതിച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. പെട്രോളിൻറെയും ഡീസലിന്റെയും വില കുതിക്കുകയാണല്ലോ എന്ന ചോദ്യത്തിന് ഏഷ്യാനെറ്റ് ന്യൂസിനോട് മറുപടി പറയുകയായിരുന്നു അദ്ദേഹം

‘ പെട്രോളിന്റെയും ഡീസലിന്റെയും വില പ്രശ്‌നമാണ്. എനിക്കും പ്രശ്‌നമാണ്, എല്ലാവര്‍ക്കും പ്രശ്‌നമാണ് . ഇതൊന്നും പ്രശ്‌നമല്ലെന്ന് ഞാന്‍ പറയുന്നില്ല. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടുവെന്ന് ഞങ്ങള്‍ പറയുന്നില്ല. അതുകൊണ്ടാണല്ലോ ഇനിയും നമ്മള്‍ അധികാരത്തില്‍ വരണമെന്ന് പറയുന്നത്. കോണ്‍ഗ്രസും മറ്റുള്ളവരും ഭരിച്ചിട്ട് ഇവിടെ എല്ലാം കുളമാക്കി. കുറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. അതൊക്കെ മൂന്ന് വര്‍ഷം കൊണ്ടോ അഞ്ച് വര്‍ഷം കൊണ്ടോ തീര്‍ക്കാവുന്ന പ്രശ്‌നങ്ങളല്ല.

ഇന്ധന വിലവർദ്ധനവ് എനിക്കും പ്രശ്നമാണ്, എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടായിട്ടില്ല;  അല്‍ഫോണ്‍സ് കണ്ണന്താനം
ഓട്ടോറിക്ഷ കെട്ടിവലിച്ച് ശശി തരൂര്‍; ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധം

കുറെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കും പാവപ്പെട്ടവന്റെ പ്രശ്‌നങ്ങള്‍ക്കും നമ്മള്‍ പരിഹാരം കണ്ടു. ബിസിനസ്സ് തുടങ്ങാനും ജോലികൾക്കായുമുള്ള അന്തരീക്ഷം ഉണ്ടാക്കി . ഇനി അടുത്ത ഘട്ടത്തിലേക്ക് നമ്മള്‍ പോകണം. എല്ലാം നമ്മള്‍ ചെയ്തുതീര്‍ത്തിട്ടില്ല. പെട്രോള്‍ വില വര്‍ധനവ് അത്തരത്തിലൊരു പ്രശ്‌നമാണ്. അതിനും പരിഹാരം കാണണം.

2021ല്‍ തുടര്‍ച്ചയായി ഇന്ധനവില വർധിച്ചിരുന്നു . ഇന്ത്യയിലെ പല സ്ഥലങ്ങളിലും പെട്രോള്‍ വില 90 കടന്നിരുന്നു. പെട്രോള്‍-ഡീസല്‍പാചകവാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ നടന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in