നിങ്ങളെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നൊരു ദിവസമുണ്ട്, അന്ന് രാജ്യം വാക്‌സിനേറ്റഡ് ആകും: സിദ്ധാര്‍ത്ഥ്

Siddharth Suryanarayan
Siddharth Suryanarayan
Published on

കൊവിഡ് 19 രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതില്‍ നരേന്ദ്രമോഡി സര്‍ക്കാരിന്റെ വീഴ്ചയില്‍ തുറന്നടിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. അധികാരത്തില്‍ നിന്ന് ബിജെപിയെ ജനം പുറന്തള്ളുന്ന ദിവസമായിരിക്കും രാജ്യം ശരിക്കും പ്രതിരോധശേഷി കൈവരിക്കുകയെന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

പശ്ചിമബംഗാളില്‍ അധികാരത്തിലെത്തിയാല്‍ സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന ബിജെപി സംസ്ഥാന ഘടകത്തിന്റെ പ്രഖ്യാപനം റീ ട്വീറ്റ് ചെയ്താണ് സിദ്ധാര്‍ത്ഥിന്റെ വിമര്‍ശനം.

സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്

നിങ്ങളെ അധികാരത്തില്‍ നിന്ന് ജനാധിപത്യത്തിലൂടെ പുറന്തള്ളുന്നൊരു ദിവസം, അന്നാവും ഈ രാജ്യം യഥാര്‍ത്ഥത്തില്‍ പ്രതിരോധ ശേഷി കൈവരിക്കുന്നത്. അന്ന് ഞങ്ങള്‍ ഇവിടെയുണ്ടാകും. ഈ ട്വീറ്റിനെ കുറിച്ച് ഓര്‍മ്മപ്പെടുത്താനെങ്കിലും.

Siddharth Suryanarayan
'ക്രൂരമായ അനീതിയല്ലേ എന്ന് ചോദിക്കാന്‍ ഈ സര്‍ക്കാരില്‍, ഭരിക്കുന്ന പാര്‍ട്ടിയില്‍ ഒരാള്‍ പോലുമില്ലാത്ത അവസ്ഥ പേടിപ്പിക്കുന്നത്‌!'

മേയ് മുതല്‍ സംസ്ഥാനങ്ങള്‍ വാക്‌സിന്‍ പണം കൊടുത്ത് വാങ്ങണമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ബിജെപിയുടെ വാഗ്ദാനം ചര്‍ച്ചയായത്.

മേയ് ഒന്നു മുതല്‍ രാജ്യത്ത് 18 വയസ്സ് തികഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനും പൊതുവിപണിയില്‍ ലഭ്യമാക്കാനും തീരുമാനിച്ചിരുന്നു. കോവിഷീല്‍ഡ് സ്വകാര്യ ആശുപത്രികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്‍കുന്ന വില പുണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചിരുന്നു. സ്വകാര്യ ആശുപത്രികള്‍ക്ക് ഒരു ഡോസിന് 600 രൂപയ്ക്കായിരിക്കും കോവിഷീല്‍ഡ് വാക്സിന്‍ നല്‍കുക. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്ക് വാക്സിന്‍ നല്‍കമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

Siddharth Suryanarayan
പടനായകന് യുദ്ധം മടുത്തു, അദ്ദേഹം ഇനി മയിലുകൾക്കിടയിലേക്കും യോഗയിലേക്കും തിരികെപ്പോകും...

Related Stories

No stories found.
logo
The Cue
www.thecue.in