കുറച്ച് കാലമായി യോഗ്യത തെളിയിക്കുകയാണ്; പി.ടി ഉഷയുടെ രാജ്യസഭ നാമനിര്‍ദേശത്തിനെതിരെ എളമരം കരീം

കുറച്ച് കാലമായി യോഗ്യത തെളിയിക്കുകയാണ്; പി.ടി ഉഷയുടെ രാജ്യസഭ നാമനിര്‍ദേശത്തിനെതിരെ എളമരം കരീം
Published on

ഒളിമ്പ്യന്‍ പി.ടി ഉഷയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതിനെക്കുറിച്ച് എളമരം കരീം. പേരുപറയാതെയായിരുന്നു പരാമര്‍ശം.

'' ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ടല്ലോ. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ച് കാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഏഷ്യാഡ് യോഗ്യതയ്ക്ക് പുറത്തുള്ള യോഗ്യതയാണ് തെളിയിച്ചത്,'' കരീം പറഞ്ഞു.

മനുഷ്യാവകാശപ്രവര്‍ത്തക തീസ്ത സെതല്‍വാദിനെയും മുന്‍ ഡി.ജി.പി ആര്‍.ബി ശ്രീകുമാറിനെയും വിട്ടയക്കണം എന്നാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണ സമിതി ടൗണ്‍ഹാളില്‍ നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംഘപരിവാറിന് അനുകൂലമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയെക്കുറിച്ച് പറയുമ്പോഴായിരുന്നു പരാമര്‍ശം. അയോധ്യ കേസില്‍ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ വിരമിച്ചതിന്റെ അടുത്തമാസം രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തതിനെക്കുറിച്ച് പറഞ്ഞതിന് പിന്നാലെയായിരുന്നു പരാമര്‍ശം.

Related Stories

No stories found.
logo
The Cue
www.thecue.in