വടകര ആര്‍.എം.പി എം.എല്‍.എ കെ.കെ രമയ്‌ക്കെതിരെ സി.പി.എം നേതാവും രാജ്യസഭ എം.പിയുമായ എളമരം കരീം. പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. എം.എല്‍.എ സ്ഥാനം കിട്ടി എന്നതുകൊണ്ട് ആരും അഹങ്കരിക്കരുത്, വലിയൊരു പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ ഫലമായി കിട്ടയതാണ് എം.എല്‍.എ സ്ഥാനമെന്നെങ്കിലും ധരിക്കണമെന്നാണ് എളമരം കരീം പറഞ്ഞത്.
''ഒരു എം.എല്‍.എ സ്ഥാനം കിട്ടി എന്നതുകൊണ്ട് ആരും അഹങ്കരിക്കരുത്, എം.എല്‍.എ ആകാന്‍, അല്ലെങ്കില്‍ ഇതുപോലൊരു സ്ഥാനം ലഭിക്കാന്‍, ഈ വലിയ പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പാരിതോഷികമായി കിട്ടിയതാണെന്നെങ്കിലും ധരിക്കണം. ഒറ്റുകാര്‍ക്ക് കിട്ടുന്ന സമ്മാനമാണത്. ഒറ്റുകാര്‍ക്ക് അങ്ങനെ പല സമ്മാനവും കിട്ടിയിട്ടുണ്ട്. നാടുവാഴിത്തം അവസാനിപ്പിക്കാന്‍ സമരം ചെയ്ത മുതലാളി വര്‍ഗത്തിനെതിരെ നട്ടെല്ല് നിവര്‍ത്തി നില്‍ക്കാന്‍ മനുഷ്യനെ സജ്ജമാക്കിയ പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പാരിതോഷികമായി ലഭിച്ച എം.എല്‍.എ സ്ഥാനം ഉപയോഗിച്ച് അഹങ്കരിക്കേണ്ട. അതൊന്നും വലിയ സ്ഥാനമാണെന്ന് തെറ്റ് ധരിക്കുകയും വേണ്ട,'' എളമരം കരീം പറഞ്ഞു. ഒഞ്ചിയത്തെ ഒരുപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു വിമര്‍ശനം.
എളമരം കരീം പറഞ്ഞത്
യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യ ശത്രു സി.പി.ഐ.എമ്മാണോ? അവരുടെ പാര്‍ട്ടിയെ ഒന്നിച്ച് വിഴുങ്ങാന്‍ നടക്കുന്ന ബി.ജെ.പിയേക്കാള്‍ ശത്രുത എന്തിനാ നമ്മളോട്? അവരുടെ കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ തുടര്‍ച്ചയാണ് അത്. അങ്ങനെയുള്ള കോണ്‍ഗ്രസ് മാര്‍ക്‌സിസ്റ്റുകാരാണ് തങ്ങളെന്ന് പറഞ്ഞു നടക്കുന്ന ഒരു കൂട്ടം ആളുകളെ പിന്തുണക്കുന്നുണ്ടെങ്കില്‍ എന്തോ ഒരു തകരാറ് ഉണ്ടെന്ന് അവര്‍ മനസിലാക്കണ്ടേ...
ഈ വള്ളിക്കാട് വാസു സഖാവിനെ പഴയ ഭൂസമരകാലത്ത് ആക്രമിച്ച് കൊലപ്പെടുത്തിയത് മുസ്ലിം ലീഗ് ഗുണ്ടകളല്ലേ. അവരുടെ സ്വഭാവത്തെക്കുറിച്ച് അറിയാത്തവരാണോ ഒഞ്ചിയത്തുകാര്‍... അങ്ങനെയുള്ള ഏതെങ്കിലുമൊരാള്‍ക്ക് മുസ്ലിം ലീഗിന്റെ സഹായം സ്വീകരിച്ചുകൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെന്ന് തോന്നുമോ? എന്നിട്ട് ഇവന്മാരുടെയെല്ലാം പണവും സാമ്പത്തിക സഹായവും ഭൗതിക സഹായവും സ്വീകരിച്ച് ഈ സി.പി.ഐ.എം എന്ന പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഒരു കൂട്ടം ആളുകള്‍ അതി ശക്തമായി ശ്രമം നടത്തി കുറച്ച് കൊല്ലം മുമ്പ്. അവര്‍ എവിടെ എത്തി എന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് അറിയാം.
ഒരു എം.എല്‍.എ സ്ഥാനം കിട്ടി എന്നതുകൊണ്ട് ആരും അഹങ്കരിക്കരുത്, എം.എല്‍.എ ആകാന്‍, അല്ലെങ്കില്‍ ഇതുപോലൊരു സ്ഥാനം ലഭിക്കാന്‍ ഈ വലിയ പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പാരിതോഷികമായി കിട്ടിയതാണെന്നെങ്കിലും ധരിക്കണം. ഒറ്റുകാര്‍ക്ക് കിട്ടുന്ന സമ്മാനമാണത്. ഒറ്റുകാര്‍ക്ക് അങ്ങനെ പല സമ്മാനവും കിട്ടിയിട്ടുണ്ട്.
നാടുവാഴിത്തം അവസാനിപ്പിക്കാന്‍ സമരം ചെയ്ത മുതലാളി വര്‍ഗത്തിനെതിരെ നട്ടെല്ല് നിവര്‍ത്തി നില്‍ക്കാന്‍ മനുഷ്യനെ സജ്ജമാക്കിയ പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പാരിതോഷികമായി ലഭിച്ച എം.എല്‍.എ സ്ഥാനം ഉപയോഗിച്ച് അഹങ്കരിക്കേണ്ട. അതൊന്നും വലിയ സ്ഥാനമാണെന്ന് തെറ്റ് ധരിക്കുകയും വേണ്ട. ആ സംഘത്തിന്റെ നിഗൂഢമായ ചതി പ്രയോഗത്തിന്റെ രക്തസാക്ഷിയാണ് സഖാവ് സി.എച്ച് അശോകന്‍.
കൊല്ലപ്പെട്ട സഖാക്കളെയാണ് രക്തസാക്ഷിയെന്ന് പറയുക. ഇദ്ദേഹം രോഗബാധിതനായി മരണപ്പെട്ടുവെന്നാണ് സാങ്കേതികമായി പറയുക. പക്ഷേ രോഗം ബാധിച്ചതും ചികിത്സ ലഭിക്കാതെ പോയതും അന്യായമായി തടങ്കലില്‍ ആയതും അവസാനം കേസിന്റെ വിചാരണ പൂര്‍ത്തിയാകുമ്പോള്‍ നിരപരാധി എന്ന കോടതിയുടെ വിധിയും കൂടെ ചേര്‍ത്ത് വായിച്ചാല്‍, എന്തിനായിരുന്നു അദ്ദേഹത്തിനെ തടങ്കലില്‍ ഇട്ടത്.