ലുലുമാള്‍  
ലുലുമാള്‍  

‘കനാലുകള്‍ ചെറിയ ഓടകളായി’; കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പിന്നില്‍ ഇടപ്പള്ളി തോട് കൈയ്യേറ്റവുമെന്ന് ജലസേചനവകുപ്പ്

Published on

ഏതാനും മണിക്കൂറുകള്‍ തുടര്‍ച്ചയായി പെയ്യുമ്പോഴേക്കും കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങുന്നതിന് കാരണം ഇടപ്പള്ളി തോട് ഉള്‍പ്പെടെയുള്ള കനാലുകളുടെ കൈയ്യേറ്റമാണെന്ന് ജസലേചന വകുപ്പ്. കയ്യേറ്റം മൂലം കനാലുകള്‍ ചെറിയ ഓടകളായി മാറിയെന്ന് ജലസേചന വകുപ്പ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. വെള്ളമുള്‍ക്കാനുള്ള ശേഷി കുറഞ്ഞത്‌ നീരൊഴുക്ക് അസാധ്യമാക്കി. മഴപെയ്യുമ്പോള്‍ പല കനാലുകളിലും വെള്ളം ഒഴുകിപ്പോകാത്ത അവസ്ഥയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ പ്രധാനമായും സഹായിച്ചിരുന്നത് തേവര-പേരണ്ടൂര്‍ കനാല്‍, ചെങ്ങാടംപൊക്ക്-കാരണക്കോടം തോട്, ഇടപ്പള്ളി തോട് എന്നിവയാണ്.

റിപ്പോര്‍ട്ട്

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ കനാലുകള്‍ക്ക് പത്ത് കിലോമീറ്റര്‍ നീളവും ശരാശരി 20 മീറ്ററിലധികം വീതിയും മൂന്ന് മീറ്ററിലധികം ആഴവുമുണ്ടായിരുന്നു. ഇപ്പോള്‍ വീതി അഞ്ച് മീറ്ററായും ആഴം ഒരു മീറ്ററായും കുറഞ്ഞു. ഈ കനാലുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പത്ത് മീറ്ററെങ്കിലും വീതി ഉറപ്പാക്കി പുനരുദ്ധരിക്കണം. അടിയന്തര ഘട്ടങ്ങള്‍ നേരിടാന്‍ കനാലുകള്‍ക്കും തോടുകള്‍ക്കും സമീപം ഉയര്‍ന്ന ശേഷിയുള്ള പമ്പ് സെറ്റുകള്‍ സജ്ജീകരിക്കണം. ജനറേറ്റര്‍ സംവിധാനമുള്‍പ്പെടെയുള്ളവ തയ്യാറാക്കി വൈദ്യുതി ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.

ലുലുമാള്‍  
‘പുതിയ പാലാരിവട്ടം പാലത്തിന് നൂറ് വര്‍ഷം ഗ്യാരന്റി’; ഇ ശ്രീധരന്റെ വാക്കെന്ന് മന്ത്രി ജി സുധാകരന്‍

ചേരിയിലും കോളനികളിലും താമസിക്കുന്നവരെ പുനരധിവസിപ്പിക്കണം, കനാലിലേക്ക് തുറന്നുവെച്ചിരിക്കുന്ന മാലിന്യക്കുഴലുകള്‍ നീക്കം ചെയ്യണം, കൈയേറ്റം ഒഴിപ്പിക്കുകയും ഭാവിയില്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയും വേണം, അശാസ്ത്രീയമായി കേബിളുകളും പൈപ്പുകളും സ്ഥാപിക്കുന്നത് ഒഴിവാക്കണം, ഓടകളിലും കനാലുകളിലും ഖരമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ജലസേചന വകുപ്പ് മുന്നോട്ട് വെക്കുന്നു.

ലുലുമാള്‍  
വാളയാര്‍: ‘പ്രതിയാക്കാന്‍ ശ്രമിച്ച നിരപരാധി ആത്മഹത്യ ചെയ്തു’; മകന്‍ ജീവനൊടുക്കിയത് പൊലീസ് മര്‍ദ്ദനം മൂലമെന്ന് അമ്മ

ഒക്ടോബര്‍ 21ലെ മഴയത്തേത്തുടര്‍ന്ന് നഗരത്തിലെ പലഭാഗങ്ങളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കമ്മട്ടിപ്പാടം, കരിത്തലപ്പറമ്പ്, ഉദയാ കോളനികളിലെ വീടുകള്‍ വെള്ളത്തിന് അടിയിലായി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരം, എം ജി റോഡ്, കലൂര്‍-പാലാരിവട്ടം, പുല്ലേപ്പടി, കെഎസ്ഇബി സബ്‌സ്റ്റേഷന്‍, നെഹ്‌റു സ്റ്റേഡിയം പരിസരങ്ങളില്‍ വെള്ളം കെട്ടി നിന്നു. ഇടപ്പള്ളി പ്രദേശത്തും വന്‍ വെള്ളക്കെട്ടുണ്ടായി. ഉപതെരഞ്ഞെടുപ്പ് ദിനത്തിലെ വെള്ളക്കെട്ട് നഗരത്തെ സ്തംഭിപ്പിച്ചതിനേത്തുടര്‍ന്ന് പോളിങ് ശതമാനത്തിലും വന്‍ കുറവുണ്ടായി.

ലുലുമാള്‍  
ലുലുമാളിന്റെ ഇടപ്പള്ളി തോട് കൈയ്യേറ്റം; സര്‍വ്വേ വകുപ്പിനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ഇടപ്പള്ളി തോട്ടില്‍ ലുലു ഗ്രൂപ്പ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ കയ്യേറ്റങ്ങള്‍ക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ സര്‍വ്വേ വകുപ്പിനേയും കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇത്. ഇടപ്പള്ളി തോടും കോച്ചാപ്പിള്ളി തോടും കയ്യേറ്റമൊഴിപ്പിച്ച് പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നടപടി. കനത്ത മഴ പെയ്യുകയും ഇടപ്പള്ളി-കോച്ചാപ്പിള്ളി തോടുകളിലൂടെയുള്ള നീരൊഴുക്ക് തടസപ്പെടുകയും ചെയ്താല്‍ നഗരം വെള്ളക്കെട്ടിലാകുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. എറണാകുളം സ്വദേശിയായ വിവരാവകാശ നിയമപ്രവര്‍ത്തകന്‍ കെ ടി ചെഷയറാണ് ഹര്‍ജി നല്‍കിയിരുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലുലുമാള്‍  
വീട്ടുകാരെത്താന്‍ വൈകി; അര്‍ധരാത്രി പെണ്‍കുട്ടിക്ക് തുണയായി നിന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍  
logo
The Cue
www.thecue.in