ഇടപ്പള്ളി ഭൂമി വില്‍പ്പനയിലെ കള്ളപ്പണ ഇടപാടില്‍ പി.ടി. തോമസ് എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം. ഇടപാട് പണമായി മതിയെന്ന് നിര്‍ദേശിച്ചത് പി.ടി. തോമസ് എംഎല്‍എയാണെന്ന് എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍. ചെക്ക് വഴി പണമിടപാട് നടത്തണമെന്ന സ്ഥലമുടമയുടെയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെയും ആവശ്യം തള്ളുകയായിരുന്നു. പി.ടി. തോമസ് എംഎല്‍എ രാജിവെയ്ക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
ഒരുകോടി മൂന്ന് ലക്ഷം രൂപയുടെ ഇടപാടായിരുന്നു ആദ്യം തീരുമാനിച്ചത്. എംഎല്‍എ പി.ടി. തോമസ് ഇടപെട്ടിട്ടാണ് അത് 80 ലക്ഷമാക്കി കുറച്ചത്. നിയമവിരുദ്ധമാണിതെന്നും സിപിഎം ആരോപിച്ചു. ഇത്ര വലിയ തുകയുടെ ഉറവിറം അന്വേഷിക്കണം.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
പി.ടി. തോമസ് എംഎല്‍എ ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. ഇതില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടു. കള്ളപ്പണസംഘവുമായി എംഎല്‍എയ്ക്ക് എന്ത് ബന്ധമാണുള്ളതെന്നും സി.എന്‍. മോഹനന്‍ ചോദിച്ചു. സാമ്പത്തിക കുറ്റകൃത്യം നടക്കുമ്പോള്‍ എംഎല്‍എ പൊലീസിലോ ആദായനികുതി വകുപ്പിലോ അറിയിച്ചില്ല. സുഹൃത്തായ പണക്കാരന് വേണ്ടി ഒത്തുകളിക്കുകയായിരുന്നു പി.ടി. തോമസെന്നും സി.എന്‍. മോഹനന്‍ ആരോപിച്ചു.