കോഴവാങ്ങിയെന്ന കേസ്; കെ.എം.ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും

കോഴവാങ്ങിയെന്ന കേസ്; കെ.എം.ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും
Published on

അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു കോഴ്‌സ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ കെ.എം.ഷാജി എം.എല്‍.എയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ഇ.ഡി കോഴിക്കോട് മേഖലാ ഓഫീസിലാകും ചോദ്യം ചെയ്യല്‍.

കെ.എം.ഷാജിയുടെ ഭാര്യ ആശയെ തിങ്കളാഴ്ച ഇ.ഡി ചോദ്യം ചെയ്തിരുന്നു. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് ഇ.ഡി അറിയിച്ചതായി ആശയുടെ അഭിഭാഷകന്‍ പറഞ്ഞു. വേങ്ങരയിലുള്ള വീടുമായി ബന്ധപ്പെട്ട രേഖകളും, 10 വര്‍ഷത്തെ ബാങ്ക് ഇടപാട് വിവരങ്ങളും ആശ ഇ.ഡിക്ക് കൈമാറി. കേസില്‍ മുസ്ലീം ലീഗ് നേതാവ് ടി.ടി.ഇസ്മയിലിന്റെ മൊഴിയും ഇ.ഡി രേഖപ്പെടുത്തിയിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആശയെ ചോദ്യം ചെയ്യുന്നതിനിടെ ഷാജിക്കെതിരെ പുതിയ പരാതിയുമായി ഐ.എന്‍.എല്‍ നേതാവ് എന്‍.കെ അബ്ദുള്‍ അസീസ് ഇ.ഡി ഓഫീസില്‍ എത്തിയിരുന്നു. സ്വര്‍ണക്കടത്ത്, ഹവാല കേസ് പ്രതികളായ കുടുക്കില്‍ സഹോദരന്മാരുമായുള്ള ഷാജിയുടെ ബന്ധം അന്വേഷിക്കണമെന്നായിരുന്നു പരാതി.

ED will Question KM Shaji

Related Stories

No stories found.
logo
The Cue
www.thecue.in