മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്, വെള്ളിയാഴ്ച ഹാജരാകണം


മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്, വെള്ളിയാഴ്ച ഹാജരാകണം
Published on

മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ നോട്ടീസ്. വെള്ളിയാഴ്ച ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.

സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനൊപ്പം സി.എം രവീന്ദ്രനെതിരെയും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. സ്വര്‍ണ്ണക്കടത്തില്‍ സി.എം രവീന്ദ്രന്റെ പങ്ക് അന്വേഷിക്കണമെന്ന് പി.ടി തോമസ് എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ എന്നിവരും സി.എം രവീന്ദ്രനെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു. ലാവലിന്‍ കേസിലെ സുപ്രധാന രേഖകള്‍ ബോര്‍ഡില്‍ നിന്ന് നഷ്ടപ്പെട്ടതും ശിവശങ്കറും രവീന്ദ്രനും തമ്മിലുള്ള അടുപ്പവും അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഊരാളുങ്കല്‍ സൊസൈറ്റിയില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി. എം. രവീന്ദ്രന്‍ വഴി പിണറായി നടത്തുന്ന ഇടപാടുകള്‍ അന്വേഷിക്കണമെന്ന് പി.ടി. തോമസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ഊരാളുങ്കല്‍ സൊസൈറ്റിയുടെ സൈലന്റ് ഡയറക്ടറാണെന്നും പി.ടി തോമസ് ആരോപിച്ചിരുന്നു. ഊരാളുങ്കല്‍ സൊസൈറ്റിയില്‍ നിന്ന് കണ്‍സള്‍ട്ടന്‍സി എന്ന നിലയിലോ മറ്റ് രീതിയിലോ എക്‌സാ ലോജിക്‌സോ ഡയറക്ടറും മുഖ്യമന്ത്രിയുടെ മകളുമായ വീണാ വിജയനോ എന്തെങ്കിലും ആനുകൂല്യം നല്‍കുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും പി.ടി തോമസ് നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Summary

ED summons CM Pinarayi Vijayan additional private secretary CM Raveendran

Related Stories

No stories found.
logo
The Cue
www.thecue.in