'രാഷ്ട്രീയനേതാക്കളുടെ പേര് പറയാന്‍ ആവശ്യപ്പെട്ടിട്ടില്ല'; ശിവശങ്കറിന്റെ വാദം ദുരുദ്ദേശപരമെന്ന് ഇ.ഡി

'രാഷ്ട്രീയനേതാക്കളുടെ പേര് പറയാന്‍ ആവശ്യപ്പെട്ടിട്ടില്ല'; ശിവശങ്കറിന്റെ വാദം ദുരുദ്ദേശപരമെന്ന് ഇ.ഡി
Published on

സത്യവാങ്മൂലത്തിലെ എം.ശിവശങ്കറിന്റെ വാദങ്ങള്‍ തള്ളി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ശിവശങ്കറിന്റെ വാദം ദുരുദ്ദേശപരമാണെന്ന് ആരോപിച്ച ഇ.ഡി, രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അറിയിച്ചു.

ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാനിരിക്കെ നല്‍കിയ സത്യവാങ്മൂലത്തിലായിരുന്നു ശിവശങ്കറിന്റെ ഇ.ഡിക്കെതിരെയുള്ള ആരോപണങ്ങള്‍. ചില രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തതുകൊണ്ടാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും, രാഷ്ട്രീയപ്രേരിത അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും രേഖാമൂലം സമര്‍പ്പിച്ച പ്രതിവാദ കുറിപ്പില്‍ ശിവശങ്കര്‍ പറഞ്ഞിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്വപ്‌ന സുരേഷുമായി താന്‍ നടത്തിയ വാട്‌സ്ആപ്പ് സന്ദശങ്ങളുടെ പൂര്‍ണ രൂപം കോടതിയില്‍ സമര്‍പ്പിച്ച ശിവശങ്കര്‍, ഇ.ഡി നല്‍കിയ വിവരങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും ആരോപിച്ചിരുന്നു. സ്വപ്‌നയുമായി കള്ളക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസാരിച്ചിട്ടില്ല, ഇക്കാര്യത്തില്‍ സഹായം തേടിയപ്പോഴാണ് ചാര്‍ട്ടേഡ് അക്കൗണ്ട് വേണുഗോപാലിനെ പരിചയപ്പെടുത്തിയത് എന്നും ശിവശങ്കറില്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in