‘സാമ്പത്തികരംഗം പ്രതിസന്ധിയിലല്ല’, ഉണര്‍വിന്റെ ‘7 ലക്ഷണങ്ങള്‍’ കാണാമെന്ന് നിര്‍മല സീതാരാമന്‍
രാജ്യത്തെ സാമ്പത്തിക രംഗം പ്രതിസന്ധിയിലല്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സാമ്പത്തിക രംഗം മെച്ചപ്പെടുന്നതിന്റെ ഏഴു സൂചനകള്‍ കാണുന്നുണ്ടെന്നും നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞു. വിദേശനിക്ഷേപം വര്‍ധിക്കുകയാണ്, ഫാക്ടറി ഉത്പാദനത്തിലും വര്‍ധനവുണ്ടായി. കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ ജിഎസ്ടി വരുമാനം വര്‍ധിച്ചതും സാമ്പത്തിക രംഗം മെച്ചപ്പെടുന്നതിന്റെ സൂചനയാണെന്ന് ധനമന്ത്രി അവകാശപ്പെട്ടു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സാമ്പത്തികരംഗം മെച്ചപ്പെടുന്നുവെന്നതിന് ഏഴ് സൂചനകളാണ് കാണുന്നത്. അതുകൊണ്ട് പ്രതിസന്ധിയുണ്ടെന്ന് പറയാനാകില്ലെന്നും ലോക്‌സഭയിലെ ചോദ്യോത്തര വേളയില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു. സ്വകാര്യ നിക്ഷേപം, കയറ്റുമതി, സ്വകാര്യ-പൊകു ഉപഭോഗം എന്നിവയില്‍ കുതിപ്പുണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ ശ്രമമെന്നും ധനമന്ത്രി പറഞ്ഞു.
പ്രാപ്തിയുള്ളവര്‍ ഭരിച്ചിരുന്ന യുപിഎയുടെ കാലത്ത് ധനക്കമ്മി കൂടുതലായിരുന്നുവെന്ന്, പി ചിദംബരത്തിന്റെ പ്രസ്താവനയെ വിമര്‍ശിച്ചുകൊണ്ട് നിര്‍മല സീതാരാമന്‍ പറഞ്ഞു. പ്രാപ്തി കുറഞ്ഞവര്‍ ധനകാര്യം ഭരിക്കുന്നതിനാല്‍ രാജ്യത്തെ സാമ്പത്തിക രംഗം താളം തെറ്റിയെന്നായിരുന്നു ചിദംബരം കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്.