കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകം തകര്‍ത്തത് ഡിവൈഎഫ്‌ഐക്കാര്‍; ലക്ഷ്യം കലാപം സൃഷ്ടിക്കലെന്ന് പൊലീസ്; ബന്ധമില്ലെന്ന് സിപിഎം

കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകം തകര്‍ത്തത് ഡിവൈഎഫ്‌ഐക്കാര്‍; ലക്ഷ്യം കലാപം സൃഷ്ടിക്കലെന്ന് പൊലീസ്; ബന്ധമില്ലെന്ന് സിപിഎം
Published on

കോഴിക്കോട് നാദാപുരത്ത് കൂത്തുപറമ്പ് രക്തസാക്ഷികളുടെ പേരിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ ഓഫീസും തകര്‍ത്തത് ഡിവൈഎഫ്‌ഐക്കാരെന്ന് പൊലീസ്. മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടില്‍ മനപൂര്‍വ്വം കലാപം സൃഷ്ടിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.

എടച്ചേരി ചെക്ക്മുക്കിലെ ബസ് കാത്തിരിപ്പു കേന്ദ്രമാണ് തകര്‍ത്തത്. സംഭവത്തില്‍ സുഭാഷ്, സിടികെ വിശ്വജിത്ത്, പൈക്കിലോട്ട് ഷാജി എന്നിവരാണ് പിടിയിലായത്. യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന തൂണേരി അസ്ലം വധക്കേസിലെ പതിമൂന്നാം പ്രതിയാണ് ഷാജി. സുഹൃത്തിന്റെ വീട്ടില്‍ നിന്നും മദ്യപിച്ചിറങ്ങിയ പ്രതികള്‍ വിവിധ പാര്‍ട്ടികളുടെ അക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പുലര്‍ച്ചെ വാനില്‍ വിവിധസ്ഥലങ്ങളിലൂടെ സഞ്ചരിച്ചാണ് അക്രമം നടത്തിയത്. തൂണേരിയിലെ കോണ്‍ഗ്രസ് ഓഫീസ്, ഇരിങ്ങണ്ണൂരിലെ എല്‍ജെഡി, ലീഗ് ഓഫീസുകള്‍ ആക്രമിച്ചു. ടൗണില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം വ്യക്തമാക്കി. പ്രതികള്‍ക്ക് സംരക്ഷണമോ സഹായമോ നല്‍കില്ലെന്നും ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in