'സിനിമാ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണപിന്തുണ, കെ.സുധാകരന്റെ വരവോടെ കോണ്‍ഗ്രസ് ആര്‍.എസ്.എസിനെ പോലെയായി'; ഡി.വൈ.എഫ്.ഐ

'സിനിമാ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണപിന്തുണ, കെ.സുധാകരന്റെ വരവോടെ കോണ്‍ഗ്രസ് ആര്‍.എസ്.എസിനെ പോലെയായി'; ഡി.വൈ.എഫ്.ഐ
Published on

പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രം കടുവയുടെ ലൊക്കേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അപലപനീയമെന്ന് ഡി.വൈ.എഫ്.ഐ. അനുമതി ലഭിച്ച സനിമയുടെ ചിത്രീകരണം തടയുന്നത് അംഗീകരിക്കാനാകില്ല. സിനിമാ ചിത്രീകരണങ്ങള്‍ക്ക് എല്ലാ സംരംക്ഷണവും നല്‍കുമെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.

കാഞ്ഞിരപ്പള്ളിയില്‍ വഴി തടഞ്ഞുചിത്രീകരണം നടത്തിയെന്നാരോപിച്ച് നടത്തിയ മാര്‍ച്ച്, നടന്‍ ജോജു ജോര്‍ജിനെതിരെയുള്ള പ്രതിഷേധവും കൂടിയാക്കി മാറ്റുകയാണുണ്ടായത്. കെ. സുധാകരന്റെ വരവോടുകൂടി, ആര്‍.എസ്.എസിനെപ്പോലെ അസഹിഷ്ണുതയുടെ കേന്ദ്രമായി കോണ്‍ഗ്രസ് മാറിക്കഴിഞ്ഞതിന്റെ ലക്ഷണമാണിത്. ചിത്രീകരണാനുമതി ലഭിച്ച സിനിമയുടെ ചിത്രീകരണം തടയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സിനിമാ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ പിന്തുണ ഡി.വൈ.എഫ്.ഐ വാഗ്ദാനം ചെയ്യുന്നു. ഭയരഹിതമായി ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെടുന്നുണ്ട്.

കാഞ്ഞിരപ്പള്ളിയിലെ സിനിമയുടെ ലൊക്കേഷനിലേക്കായിരുന്നു ഞായറാഴ്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. വഴിതടഞ്ഞ് ചിത്രീകരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

'സിനിമാ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണപിന്തുണ, കെ.സുധാകരന്റെ വരവോടെ കോണ്‍ഗ്രസ് ആര്‍.എസ്.എസിനെ പോലെയായി'; ഡി.വൈ.എഫ്.ഐ
'റോഡ് തടസപ്പെടുത്തി ചിത്രീകരണം'; പൃഥ്വിരാജിന്റെ 'കടുവ' ലൊക്കേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്, ജോജുവിനെതിരെയും മുദ്രാവാക്യം

Related Stories

No stories found.
logo
The Cue
www.thecue.in