21ാം നൂറ്റാണ്ടിലും ജാതിമഹിമ പറയുന്ന സുധാകരനെ എഐസിസി തിരുത്തുമോ? എം.എം മണിക്കെതിരായ അധിക്ഷേപത്തിൽ മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ

21ാം നൂറ്റാണ്ടിലും ജാതിമഹിമ പറയുന്ന സുധാകരനെ എഐസിസി തിരുത്തുമോ? എം.എം മണിക്കെതിരായ അധിക്ഷേപത്തിൽ മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ
Published on

മുൻ മന്ത്രി എം.എം മണിയെ അധിക്ഷേപിച്ച മഹിളാ കോൺ​ഗ്രസ് പ്രകടനത്തിനെതിരെയും അതിനെ ന്യായീകരിച്ചുകൊണ്ടുള്ള കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പരാമർശത്തിനെതിരെയും ഡി.വൈ.എഫ്.ഐ. എംഎം മണിയുടെ മുഖത്തിന്റെ ചിത്രവും ചേർത്ത് തിരുവനന്തപുരത്ത് മഹിളാ കോൺഗ്രസ് നടത്തിയ പ്രകടനം സാംസ്കാരിക കേരളത്തിന് അപമാനകരമാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഈ പരിപാടി ഉദ്ഘാടനം ചെയ്തത്.

വ്യക്തികളുടെ ശരീരം, നിറം,ജാതി എന്നിവയുടെ അടിസ്ഥാനത്തിൽ അവരെ അപമാനിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്യുന്നത് ആധുനിക സമൂഹത്തിൽ വലിയ കുറ്റകൃത്യമാണ്. ഇത്തരം ചെയ്തികൾ മനുഷ്യത്വ വിരുദ്ധവും ഹീനവുമാണ്. പൊതു സമൂഹത്തിൽ നിന്ന് ശക്തമായ പ്രതിഷേധമുയരണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലും തറവാട്ട് മഹിമ പറയുന്ന കെ.സുധാകരനെ തിരുത്താൻ എ.ഐ.സി.സി നേതൃത്വം തയ്യാറാകുമോ എന്നാണ് അറിയേണ്ടതെന്നും ഡി.വൈ.എഫ്.ഐ

ഡി.വൈ.എഫ്.ഐയുടെ പ്രതികരണം

ചിമ്പാൻസിയുടെ ഉടലിന്റെ ചിത്രവും സ:എംഎം മണിയുടെ മുഖത്തിന്റെ ചിത്രവും ചേർത്ത് തിരുവനന്തപുരത്ത് മഹിളാ കോൺഗ്രസ് നടത്തിയ പ്രകടനം സാംസ്കാരിക കേരളത്തിന് അപമാനകരമാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഈ പരിപാടി ഉദ്ഘാടനം ചെയ്തത്.

വ്യക്തികളുടെ ശരീരം, നിറം,ജാതി എന്നിവയുടെ അടിസ്ഥാനത്തിൽ അവരെ അപമാനിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്യുന്നത് ആധുനിക സമൂഹത്തിൽ വലിയ കുറ്റകൃത്യമാണ്. ഇത്തരം ചെയ്തികൾ മനുഷ്യത്വ വിരുദ്ധവും ഹീനവുമാണ്. പൊതു സമൂഹത്തിൽ നിന്ന് ശക്തമായ പ്രതിഷേധമുയരണം.

ഈ അധിക്ഷേപത്തെ ന്യായീകരിച്ചു കൊണ്ട് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ എം.പി പറഞ്ഞത് ' എം. എം മണി ചിമ്പാൻസിയുടെ പോലെ തന്നയെല്ലേ അതിന് ഞങ്ങളെന്ത് പിഴച്ചു എന്നും മഹിളാ കോൺഗ്രസുകാരുടെ തറവാടിത്തം മണിക്കില്ല എന്നുമാണ്. ' മുഖ്യമന്ത്രിയെ അടക്കം ജാതി അധിക്ഷേപം നടത്തിയ കെ.സുധാകരൻ മഹിളാ കോൺഗ്രസുകാരെ ന്യായീകരിച്ചു അതിലും ക്രൂരമായ വംശീയ അധിക്ഷേപം നടത്തിയിട്ടും കേരളത്തിലെ മാധ്യമങ്ങൾ കാണിക്കുന്ന പക്ഷപാതപരമായ മൗനവും ചർച്ച ചെയ്യപ്പെടണം.

ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലും തറവാട്ട് മഹിമ പറയുന്ന കെ.സുധാകരനെ തിരുത്താൻ എ.ഐ.സി.സി നേതൃത്വം തയ്യാറാകുമോ എന്നാണ് അറിയേണ്ടത്.

സാംസ്‌കാരിക കേരളത്തിന് അപമാനമായ ജാതി വാദികളായ മഹിളാ കോൺഗ്രസും കെ.പി.സി.സി അധ്യക്ഷനും മാപ്പ് പറയണം.മനുഷ്യത്വഹീനവും ക്രൂരവുമായ ഈ അധിക്ഷേപത്തിനെതിരെ

പ്രതിഷേധമുയർത്തണമെന്ന് DYFI സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in