ഹരിയാനയില്‍ ‘കര്‍ണാടക മോഡല്‍’ പയറ്റാനൊരുങ്ങി കോണ്‍ഗ്രസ്; കിങ് മേക്കറാകാന്‍ ദുഷ്യന്ത് ചൗതാല
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്ത് വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാണെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ജെജെപിയുമായി സഖ്യസര്‍ക്കാര്‍ രൂപികരിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
ഒടുവില്‍ പുറത്തുവരുന്ന ഫലസൂചനകളനുസരിച്ച് ബിജെപി 38 ഉം കോണ്‍ഗ്രസ് 34 സീറ്റിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്. ജെജെപി ഒമ്പത് സീറ്റില്‍ ലീഡ് ചെയ്യുന്നു. ദുഷ്യന്ത് ചൗതാലയ്ക്ക് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്യുകയും 17 സ്വതന്ത്രരില്‍ കുറച്ചു പേരെ കൂടെ നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണക്കുന്നവരെ ഒപ്പം നിര്‍ത്തുമെന്ന് ദൂഷ്യന്ത് ചൗതാല വ്യക്തമാക്കി. 46 സീറ്റുകളാണ് സര്‍ക്കാറുണ്ടാക്കാന്‍ വേണ്ടത്. പല സിറ്റിങ് സീറ്റുകളിലും ബിജെപിയെ സ്വതന്ത്രര്‍ വീഴ്ത്തി. ഐഎന്‍എല്‍ഡി കേവലം ഒരു സീറ്റിലേക്ക് ഒതുങ്ങി.