ദർബാർ ഹാൾ ഇനി ഗണതന്ത്ര മണ്ഡപ്; രാഷ്ടപതി ഭവനിൽ പേരുമാറ്റം

ദർബാർ ഹാൾ ഇനി ഗണതന്ത്ര മണ്ഡപ്; രാഷ്ടപതി ഭവനിൽ പേരുമാറ്റം
Published on

രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിനും അശോക് ഹാളിനും പേരുമാറ്റം. രാഷ്ട്രപതി ദ്രൗപതി മുർമു ആണ് രണ്ട് ഹാളുകൾക്കും പുനർനാമകരണം നടത്തിയത്. ദർബാർ ഹാൾ ഇനിമുതൽ ഗണതന്ത്ര മണ്ഡപം എന്നും അശോക് ഹാൾ അശോക് മണ്ഡപം എന്നും അറിയപ്പെടും.

രാഷ്ട്രപതി ഭവനിൽ നടക്കുന്ന ദേശീയ പുരസ്‌കാര സമർപ്പണം പോലുള്ള പ്രധാന ചടങ്ങുകളുടെയും ആഘോഷങ്ങളുടെയും വേദിയാണ് ദർബാർ ഹാൾ. ‘ദർബാർ’ എന്ന പദം ഇന്ത്യൻ രാജാക്കന്മാരുടെയും ബ്രിട്ടീഷുകാരുടെയും കോടതികളെയും അസംബ്ലികളെയും സൂചിപ്പിക്കുന്നതാണ്. റിപ്പബ്ലിക് ആയ ഇന്ത്യയിൽ ഈ ഒരു പദപ്രയോഗം ശരിയായ രീതിയല്ല എന്ന വിമർശനത്തിന്റെ അടിസ്ഥാനത്തിനാലാണ് ഈ പെരുമാറ്റമെന്നാണ് രാഷ്ടപതി ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

പഴയകാലത്ത് രാഷ്ട്രപതി ഭവനിലെ ഒരു ബാൾ റൂം ആയിരുന്നു അശോക് ഹാൾ. ശോകം ഇല്ലാതെയാക്കുന്ന അഥവാ സന്തോഷം വാഗ്ദാനം ചെയ്യുന്ന എന്ന അർത്ഥത്തിലും അശോകചക്രവർത്തിയുടെ പേരിലുമുള്ള ഈ ഭാഗം അശോക് എന്ന പേര് നിലനിർത്തിക്കൊണ്ട് അശോക് മണ്ഡപം എന്നാക്കി മാറ്റുകയാണ് ചെയ്തിട്ടുള്ളത്.

രാഷ്ട്രപതിയുടെ ഓഫീസും വസതിയുമായ രാഷ്ട്രപതി ഭവൻ രാഷ്ട്രത്തിൻ്റെ പ്രതീകമാണ്. അതിനാൽ രാഷ്ട്രപതി ഭവൻ്റെ ചുറ്റുപാടുകൾ ഇന്ത്യയുടെ സംസ്കാരത്തോട് ചേർന്നതാക്കാൻ നിരന്തര ശ്രമങ്ങൾ നടത്തുന്നതായും പ്രസ്താവനയിൽ പറയുന്നു.രാഷ്‌ട്രപതി ഭവനിലെ മുഗൾ ഉദ്യാൻറെ പേര് മുമ്പ് തന്നെ അമൃത് ഉദ്യാൻ എന്നാക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in