'രാഷ്ട്രീയക്കാരന് എന്തും പറയാം, മന്ത്രിയാണെങ്കില്‍ പഠിച്ചിച്ച് വേണം പറയാന്‍'; കേന്ദ്രആരോഗ്യമന്ത്രിക്ക് മറുപടിയുമായി ഡോ.മുഹമ്മദ് അഷീല്‍

'രാഷ്ട്രീയക്കാരന് എന്തും പറയാം, മന്ത്രിയാണെങ്കില്‍ പഠിച്ചിച്ച് വേണം പറയാന്‍'; കേന്ദ്രആരോഗ്യമന്ത്രിക്ക് മറുപടിയുമായി ഡോ.മുഹമ്മദ് അഷീല്‍
Published on

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വീഴ്ചയുണ്ടായെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്റെ പരാമര്‍ശത്തിന് മറുപടിയുമായി ഡോ.മുഹമ്മദ് അഷീല്‍. മന്ത്രി പറഞ്ഞത് പൂര്‍ണമായും തെറ്റാണ്, എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഐസിഎംആറിലെ സൈന്റിസ്റ്റുകളോട് ചോദിക്കാമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മുഹമ്മദ് അഷീല്‍ പറയുന്നു.

'ഹര്‍ഷവര്‍ധന്‍ എന്ന രാഷ്ട്രീയക്കാരന് എന്തും പറയാം. പക്ഷെ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയാണ് പറയുന്നതെങ്കില്‍ അത് കൃത്യമായി പഠിച്ചിട്ടു വേണം പറയാന്‍. എന്താണോ അദ്ദേഹം പറഞ്ഞത് അത് പൂര്‍ണമായും തെറ്റാണ്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഐസിഎംആറിലെ സൈന്റിസ്റ്റുകളോട് ചോദിക്കാം. ഒരു മഹാമാരിയോട് പോരാടുമ്പോള്‍ വിലകുറഞ്ഞ രാഷ്ട്രീയം മാറ്റിനിര്‍ത്തുക', പോസ്റ്റില്‍ ഡോ.മുഹമ്മദ് അഷീല്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആദ്യ ഘട്ടത്തില്‍ രോഗ നിയന്ത്രണം സാധ്യമായ കേരളത്തില്‍ പിന്നീട് പ്രതിരോധത്തില്‍ വീഴ്ച സംഭവിച്ചുവെന്നായിരുന്നു കേന്ദ്രആരോഗ്യമന്ത്രി പറഞ്ഞത്. ഈ വീഴ്ചകള്‍ക്കാണ് ഇപ്പോള്‍ കേരളം വലിയ വില നല്‍കേണ്ടി വരുന്നതെന്നും സണ്‍ഡേ സംവാദ് പരിപാടിയില്‍ മന്ത്രി പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in