പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ചൊല്ലി ഇനി പ്രശ്‌നമരുത്: എസ്എഫ്‌ഐയും എഐഎസ്എഫും തമ്മിലടിക്കരുതെന്ന് സിപിഎമ്മും സിപിഐയും 

പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ചൊല്ലി ഇനി പ്രശ്‌നമരുത്: എസ്എഫ്‌ഐയും എഐഎസ്എഫും തമ്മിലടിക്കരുതെന്ന് സിപിഎമ്മും സിപിഐയും 

Published on

എസ്എഫ്‌ഐയും എഐഎസ്എഫും ക്യാമ്പസുകളില്‍ തര്‍ക്കം പരിഹരിച്ചും പരസ്പരം പോരടിക്കാതെയും മുന്നോട്ട് പോകണമെന്ന് സിപിഎമ്മിന്റെയും സിപിഐയുടെയും നിര്‍ദേശം. ഉഭയകക്ഷി ചര്‍ച്ചയിലാണ് ധാരണ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെയും സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. ഇരു വിദ്യാര്‍ത്ഥി സംഘടനകളും പ്രശ്‌നം പരിഹരിച്ച് മുന്നോട്ട് പോകണമെന്ന് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചു.

ഓരോ ക്യാമ്പസിലെയും പ്രവര്‍ത്തന സ്വാതന്ത്യം സംബന്ധിച്ച പരാതികള്‍ അതാത് കേന്ദ്രങ്ങളില്‍ പരിഹരിക്കണം. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണം. സംഘടനാ പ്രവര്‍ത്തനത്തില്‍ കാലാനുസൃതമായ മാറ്റം വരുത്തണമെന്നും ഇരു സംഘടനകളോടും നേതൃത്വം ആവശ്യപ്പെട്ടു.

പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ചൊല്ലി ഇനി പ്രശ്‌നമരുത്: എസ്എഫ്‌ഐയും എഐഎസ്എഫും തമ്മിലടിക്കരുതെന്ന് സിപിഎമ്മും സിപിഐയും 
‘ആ പൊതിച്ചോര്‍ നിറയെ സ്‌നേഹമായിരുന്നു’; കുവൈറ്റ് യുദ്ധകാലത്ത് ‘ഏറ്റവും രുചികരമായ ഭക്ഷണം’ കഴിച്ചതിനേക്കുറിച്ച് കുറിപ്പ്

ക്യാംപസില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്ന എഐഎസ്എഫിന്റെ പരാതി ശക്തമായ സാഹചര്യത്തിലായിരുന്നു പാര്‍ട്ടി സെക്രട്ടറിമാര്‍ ഇടപെട്ടത്. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്തും തുടര്‍ന്നുള്ള സംഭവങ്ങളിലും എസ്എഫ്‌ഐയെ കടന്നാക്രമിക്കുന്ന തരത്തിലായിരുന്നു എഐഎസ്എഫ് നിലപാടെടുത്തത്. ഫാസിസ്റ്റ് രീതിയാണ് ക്യാംപസുകളില്‍ എസ്എഫ്‌ഐ നടപ്പിലാക്കുന്നതെന്നായിരുന്നു പ്രധാന വിമര്‍ശനം. ഇടതുവിദ്യാര്‍ത്ഥി സംഘടനകള്‍ക്കിടയിലെ തര്‍ക്കം പരിഹരിക്കാന്‍ സിപിഎമ്മാണ് മുന്‍കൈയ്യെടുത്തത്.

logo
The Cue
www.thecue.in