‘അബദ്ധമെന്ന് വിളിച്ചോളൂ, രാജ്യത്തിനെതിരായ ഗൂഢാലോചനയെന്ന് പറയരുത്’; തബ്‌ലിഗി ജമാഅത്തില്‍ മുസ്ലിം പണ്ഡിതര്‍ 

‘അബദ്ധമെന്ന് വിളിച്ചോളൂ, രാജ്യത്തിനെതിരായ ഗൂഢാലോചനയെന്ന് പറയരുത്’; തബ്‌ലിഗി ജമാഅത്തില്‍ മുസ്ലിം പണ്ഡിതര്‍ 

Published on

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തബ്‌ലിഗി ജമാഅത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം പണ്ഡിതര്‍. നിരവധി പേര്‍ക്ക് കൊവിഡ് 19 പകരാനിടയായ നിസാമുദ്ദീന്‍ സമ്മേളനത്തെ അബദ്ധമെന്ന് വിളിച്ചോളൂ പക്ഷേ രാജ്യത്തിനെതിരായ ഗൂഢാലോചനയാണെന്ന് പറയരുതെന്ന് ഇസ്ലാം മത പണ്ഡിതര്‍ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ദ പ്രിന്റിനോട് പ്രതികരിച്ചു. ഭൂരിപക്ഷ വിഭാഗത്തിന്റെ മനസ്സില്‍, എല്ലാ മുസ്ലിങ്ങളെയും ശത്രുവാക്കുന്ന തരത്തിലുള്ള വിദ്വേഷ പ്രചരണമാണ് നടക്കുന്നതെന്ന് ജമാ അത്ത് ഉലമ ഇ ഹിന്ദ് അദ്ധ്യക്ഷന്‍ അര്‍ഷദ് മദനി ചൂണ്ടിക്കാട്ടി. മുസ്ലിങ്ങള്‍ മാത്രമാണ് അവരെ അകടപ്പെടുത്തുകയെന്നാണ് ഭൂരിപക്ഷ സമുദായക്കാരുടെ ഇടയിലേക്ക് ഇളക്കിവിടുന്നത്. അതുകൊണ്ട് മുസ്ലിങ്ങളില്‍ നിന്ന് അകന്നുനില്‍ക്കണമെന്നും അവരോട് വിദ്വേഷം പുലര്‍ത്തണമെന്നും പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തബ്‌ലിഗി ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ പ്രചരണങ്ങളും വിദ്വേഷവാദങ്ങളും തടയാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ജമാഅത്ത് ഉലമ ഇ ഹിന്ദ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയും ആവശ്യപ്പെടുന്നുണ്ട്.

‘അബദ്ധമെന്ന് വിളിച്ചോളൂ, രാജ്യത്തിനെതിരായ ഗൂഢാലോചനയെന്ന് പറയരുത്’; തബ്‌ലിഗി ജമാഅത്തില്‍ മുസ്ലിം പണ്ഡിതര്‍ 
പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ശ്രീനിവാസന്‍, അലോപ്പതി പ്രധാന രോഗങ്ങള്‍ക്ക് പ്രതിവിധിയില്ലാത്ത ചികില്‍സാ സമ്പ്രദായം

എപ്പോഴൊക്കെ രാജ്യത്ത് ബോംബ് സ്‌ഫോടനമുണ്ടാകുന്നോ, അപ്പോഴെല്ലാം ആഭ്യന്തരവകുപ്പ് എതെങ്കിലും മുസ്ലിം പേരുകാരനെ കുറ്റപ്പെടുത്തും, നിഷ്‌കളങ്കന്‍ ആണെങ്കിലും ജയിലില്‍ ജീവിതം നശിക്കാന്‍ വിട്ടുകൊടുക്കും. അതേ ദുരാരോപണങ്ങളുടെ തുടര്‍ച്ചയാണിതും. രാജ്യം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്ക് കാരണം മുസ്ലിങ്ങളാണെന്ന് എല്ലാവരും ചിന്തിക്കട്ടയെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഒരു മഹാമാരിയെ പോലും ഹിന്ദു മുസ്ലിം പ്രശ്‌നമായി ചുരുക്കുന്നതാണ് ഈ രാജ്യത്തിന്റെ നിര്‍ഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു.തബ്‌ലിഗി ജമാഅത്ത് പ്രവര്‍ത്തകര്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തേണ്ടതായിരുന്നുവെന്ന് ഡല്‍ഹി ജമാ മസ്ജിദ് ഷാഹി ഇമാം സയ്യദ് അഹമ്മദ് ബുഖാരി പറഞ്ഞു. കുറ്റപ്പെടുത്തലിനുള്ള സമയമല്ല ഇത്. കാര്യങ്ങള്‍ നല്ല രീതിയിലാണ് പുരോഗമിക്കുന്നതെന്ന് ഉറപ്പുവരുത്തുകയാണ് ഇപ്പോള്‍ വേണ്ടത്. തബ് ലിഗി ജമാഅത്തിന്റെ നടപടിയെ ആരും ന്യായീകരിക്കുന്നില്ലെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് ജനറല്‍ സെക്രട്ടറി ഇജാസ് അസ്ലം പറഞ്ഞു. എന്നാല്‍ രാജ്യത്തിനെതിരായ ഗുഢാലോചനയാണ് അതെന്ന പ്രചരണം പരിതാപകരമാണ്. തബ്‌ലിഗി ജമാഅത്തില്‍ പങ്കെടുത്തവര്‍ ഗുരുതരമായ തെറ്റാണ് വരുത്തിയത്. എന്നാല്‍ ഇതേ കാലയളവില്‍ തന്നെയാണ് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, രണ്ടായിരത്തിലേറെ പേര്‍ പങ്കെടുത്ത വിവാഹച്ചടങ്ങിന് എത്തിയതും നേതാക്കള്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തതെന്നും അസ്ലം ചൂണ്ടിക്കാട്ടി.

‘അബദ്ധമെന്ന് വിളിച്ചോളൂ, രാജ്യത്തിനെതിരായ ഗൂഢാലോചനയെന്ന് പറയരുത്’; തബ്‌ലിഗി ജമാഅത്തില്‍ മുസ്ലിം പണ്ഡിതര്‍ 
‘കേരളത്തിന്റെ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍’; ആരോഗ്യ മന്ത്രി കെകെ ശൈലജയെ വാഴ്ത്തി പ്രിയദര്‍ശന്‍ 

ചില കോളനികള്‍ മുസ്ലിങ്ങളുടെ പ്രവേശനം വിലക്കിയിരിക്കുകയാണ്. മുസ്ലിം ആയതിനാല്‍ ഒരു ഗര്‍ഭിണിയെ ആശുപത്രിയില്‍ കയറ്റിയില്ല. ഒരാളെ കളിയാക്കി അയാള്‍ ആത്മഹത്യ ചെയ്യുന്നത് വരെയെത്തിച്ചു. സമുദായത്തിന് നേരെ നടക്കുന്ന വ്യാപകമായ കുറ്റപ്പെടുത്തലുകളുടെ ഭാഗമായാണ് ഇതെല്ലാം സംഭവിക്കുന്നതെന്ന് മറ്റൊരു ജെയുഎച്ച് വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറി മഹ്മൂദ് മദനി പ്രതികരിച്ചു. തബ്‌ലിഗി ജമാഅത്തുമായി ബന്ധപ്പെടാതെ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നവരെയും ക്രിമിനലുകളായാണോ കാണുകയെന്നും ഇദ്ദേഹം ചോദിക്കുന്നു.അതേസമയം സര്‍ക്കാരുകളോടും ഭരണസംവിധാനങ്ങളോടും പൂര്‍ണമായി സഹകരിക്കണമെന്ന് മതനേതാക്കള്‍ വിശ്വാസികളോട് ആവശ്യപ്പെടുന്നു. സര്‍ക്കാരിനെ ശത്രുവായി കാണരുത്. എന്താണോ പൊതു താല്‍പര്യം അതുതന്നെയാണ് സമുദായത്തിന്റെ താല്‍പ്പര്യവും. ആരെങ്കിലും ഡോക്ടര്‍മാരോട് മോശമായി പെരുമാറുന്നുണ്ടെങ്കില്‍ അത് അവരോടും രാജ്യത്തോട് തന്നെയും ചെയ്യുന്ന തെറ്റാണ്. നിയന്ത്രണങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും മഹ്മൂദ് മദനി പറഞ്ഞു. ആരാധനയുടെ പേരിലായാല്‍പ്പോലും നിയന്ത്രണങ്ങള്‍ ആരെങ്കിലും ലംഘിച്ചാല്‍ ഈ സാഹചര്യത്തില്‍ ഒരു ക്രിമിനല്‍ ആയി കണക്കാക്കേണ്ടിവരും. ഏവരും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം വ്യക്തമാക്കി.

logo
The Cue
www.thecue.in