2021ലെ സമാധാനത്തിനുള്ള നൊബോല്‍ സമ്മാനത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ശുപാര്‍ശ ചെയ്തുവെന്ന് റിപ്പോര്‍ട്ട്. നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിങ് ജെജെഡെയാണ് ട്രംപിനെ ശുപാര്‍ശ ചെയ്തതെന്നും ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഇസ്രായേലും യുഎഇയും തമ്മില്‍ സമാധാന ഉടമ്പടി കരാറുണ്ടാകാന്‍ നടത്തിയ ഇടപെടല്‍ കണക്കിലെടുത്താണ് ട്രംപിന്റെ പേര് ശുപാര്‍ശ ചെയ്തത്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി ശുപാര്‍ശ ചെയ്തിരിക്കുന്ന മറ്റേതൊരേക്കാളും മികച്ച പ്രവര്‍ത്തനമാണ്, രണ്ട് രാജ്യങ്ങള്‍ തമ്മില്‍ സമാധാനമുണ്ടാക്കാന്‍ ട്രംപ് ചെയ്തതെന്ന് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ക്രിസ്റ്റിയന്‍ ട്രൈബ്രിങ് പറഞ്ഞു.
യുഎഇയുടെ പാത മറ്റ് ഗള്‍ഫ് രാജ്യങ്ങളും പിന്തുടരണമെന്ന് നോമിനേഷനന്‍ ലെറ്ററില്‍ ക്രിസ്റ്റിയന്‍ ട്രൈബ്രിങ് പറയുന്നുണ്ട്. പശ്ചിമേഷ്യയെ സഹകരണത്തിന്റെയും സമൃദ്ധിയുടെയും മേഖലയാക്കുന്നതില്‍ ഈ കരാര്‍ ഒരു ഗെയിം ചേഞ്ചറാകാം. ഇന്ത്യ-പാക്കിസ്താന്‍ കാശ്മീര്‍ അതിര്‍ത്തി തര്‍ക്കം, ഉത്തരകൊറിയ-ദക്ഷിണകൊറിയ സംഘര്‍ഷം തുടങ്ങിയ വിഷയങ്ങളില്‍ ട്രംപ് മികച്ച ഇടപെടലാണ് നടത്തിയതെന്നും കത്തില്‍ പറയുന്നു.
പശ്ചിമേഷ്യയില്‍ നിന്ന് സൈനികരെ പിന്‍വലിക്കാനുള്ള ട്രംപിന്റെ തീരുമാനത്തെയും അദ്ദേഹം കത്തില്‍ പ്രശംസിക്കുന്നുണ്ട്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവാകാനുള്ള മൂന്ന് മാനദണ്ഡങ്ങളും ട്രംപിനുണ്ടെന്നും അദ്ദേഹം പറയുന്നു.