'എന്തിന് വേണ്ടിയാണോ വന്നത് ഞങ്ങള്‍ അത് ചെയ്തു'; പുതിയ പ്രസിഡന്റിന്റെ പേര് പറയാതെ ട്രംപിന്റെ വിടവാങ്ങല്‍ സന്ദേശം

'എന്തിന് വേണ്ടിയാണോ വന്നത് ഞങ്ങള്‍ അത് ചെയ്തു'; പുതിയ പ്രസിഡന്റിന്റെ പേര് പറയാതെ ട്രംപിന്റെ വിടവാങ്ങല്‍ സന്ദേശം
Published on

അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ ഇന്ന് സ്ഥാനമേല്‍ക്കാനിരിക്കെ വിടവാങ്ങല്‍ സന്ദേശവുമായി ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയെ സുരക്ഷിതവും സമ്പല്‍സമൃദ്ധവുമായി നിലനിര്‍ത്തുന്നതിന് പുതിയ ഭരണകൂടത്തിന് സാധിക്കട്ടെയെന്ന് വീഡിയോ സന്ദേശത്തില്‍ ട്രംപ് പറഞ്ഞു. പുതിയ പ്രസിഡന്റ് ജോ ബൈഡന്റെ പേര് പറയാതെയായിരുന്നു പരാമര്‍ശം.

പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വിവരണാതീതമായ ബഹുമതിയാണ്. എന്തിന് വേണ്ടിയാണോ വന്നത് ഞങ്ങള്‍ അത് ചെയ്തു. തന്റെ ഭരണകാലത്ത് ആരും കരുതാതിരുന്ന വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചതായും വീഡിയോയില്‍ ട്രംപ് അവകാശപ്പെട്ടു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജ്യത്തിനകത്തും വിദേശങ്ങളിലും രാജ്യത്തിന്റെ ശക്തിയും നേതൃത്വവും തിരിച്ചുപിടിക്കാന്‍ സാധിച്ചു. കുറഞ്ഞ സമയം കൊണ്ട് കൊവിഡ് 19 വാക്‌സിന്‍ വികസിപ്പിപ്പാക്കാനും, ഊര്‍ജ്ജ സ്വയംപര്യാപ്തത കൈവരിക്കാനും സാധിച്ചു. ചൈനയുമായുള്ള ഇടപാടുകളിലെ തീരുവ കുറയ്ക്കല്‍, നികുതി വെട്ടിക്കുറയ്ക്കല്‍ എന്നിവയും നേട്ടങ്ങളായി ട്രംപ് എടുത്ത് പറഞ്ഞു.

Donald Trump Farewell Address

Related Stories

No stories found.
logo
The Cue
www.thecue.in