‘പണം നല്‍കിയത് മാണി സി കാപ്പന്’; കോടിയേരിയെ വീട്ടില്‍ പോയി കണ്ടെന്ന് ദിനേശ് മേനോന്‍

‘പണം നല്‍കിയത് മാണി സി കാപ്പന്’; കോടിയേരിയെ വീട്ടില്‍ പോയി കണ്ടെന്ന് ദിനേശ് മേനോന്‍

Published on

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട് പണം കൊടുത്തത് മാണി സി കാപ്പന്റെ കൈയ്യിലാണെന്ന് മുംബൈ മലയാളി വ്യവസായി ദിനേശ് മേനോന്‍. കോടിയേരി ബാലകൃഷ്ണനോ മകനോ താന്‍ പണം നല്‍കിയിട്ടില്ലെന്ന് ദിനേശ് മേനോന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട മീറ്റിങ്ങിന് വന്ന സമയത്ത് കോടിയേരി ബാലകൃഷ്ണനെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കണ്ടിരുന്നു. അല്ലാതെ അദ്ദേഹവുമായി മറ്റൊരു ചര്‍ച്ചകളും നടത്തിയിരുന്നില്ലെന്നും മുംബൈ വ്യവസായി പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് പറഞ്ഞ് മൂന്നരക്കോടി രൂപ മാണി സി കാപ്പന്‍ വാങ്ങി. അതില്‍ 25 ലക്ഷം രൂപ മാത്രമാണ് തിരികെ തന്നത്.

ദിനേശ് മേനോന്‍

ബാക്കി ചെക്ക് തന്നെങ്കിലും അത് ബൗണ്‍സായി. ഇതിന്റെ പേരില്‍ നാല് കേസും മറ്റൊരു വഞ്ചനാ കേസും മാണി സി കാപ്പനെതിരെ ഫയല്‍ ചെയ്തിട്ടുണ്ടെന്നും ദിനേശ് മേനോന്‍ വ്യക്തമാക്കി.

ഷിബു ബേബി ജോണിന്റെ ആരോപണത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

ആരോപണം ഉന്നയിച്ചവരോട് തന്നെ പോയി ചോദിക്കണമെന്നാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ആരോപണത്തില്‍ കഥയില്ല. പണം തന്നിട്ടില്ലെന്ന് ദിനേശ് മേനോന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ദിനേശ് മേനോനും മാണി സി കാപ്പനും തമ്മിലുള്ള വണ്ടിച്ചെക്ക് കേസില്‍ തന്നെ വലിച്ചിഴയ്ക്കുന്നത് എന്തിനാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു.

ആരോപണങ്ങള്‍ നിഷേധിച്ച് പാലാ നിയുക്ത എംഎല്‍എ മാണി സി കാപ്പന്‍ രംഗത്തെത്തി. വ്യാജ രേഖയാണ് ഷിബു ബേബി ജോണ്‍ പ്രചരിപ്പിക്കുന്നത്. കോടിയേരിക്കും ബിനീഷിനുമെതിരെ താന്‍ സിബിഐയ്ക്ക് മൊഴി നല്‍കിയിട്ടില്ല. ഷിബു ബേബി ജോണ്‍ ഉന്നയിച്ചതുപോലെ സിബിഐ ഇത്തരമൊരു കേസ് ഫയല്‍ ചെയ്തിട്ടില്ല. ദിനേശ് മേനോന് പണം നല്‍കാനുള്ളതുമായി ബന്ധപ്പെട്ട് ഒരു സിബിഐ ഉദ്യോഗസ്ഥന്‍ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിബിഐക്ക് പരാതി നല്‍കി. അതനുസരിച്ച് സിബിഐ തന്റെ ഫോണ്‍കോളുകള്‍ പരിശോധിച്ച് ആ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചു. ഇപ്പോള്‍ ഷിബു ബേബി ജോണ്‍ ആരോപണമുന്നയിച്ചത് കോടിയേരിയെ താറടിച്ചുകാണിക്കാനുള്ള ശ്രമമാണ്. കോടിയേരി ബാലകൃഷ്ണനെ മാത്രമല്ല, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയവരേയും ദിനേശ് മേനോന് പരിചയപ്പെടുത്തിയിരുന്നു. ഇക്കാര്യമൊന്നും ആരും പറയുന്നില്ലല്ലോ എന്നും യും എന്‍സിപി നേതാവ് ചോദിച്ചു.

‘പണം നല്‍കിയത് മാണി സി കാപ്പന്’; കോടിയേരിയെ വീട്ടില്‍ പോയി കണ്ടെന്ന് ദിനേശ് മേനോന്‍
‘കോടിയേരിക്കെതിരെ നല്‍കിയ സിബിഐ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നോ?’; മാണി സി കാപ്പനോട് ഷിബു ബേബി ജോണ്‍

കോടിയേരി ബാലകൃഷ്നെതിരെ എല്‍ഡിഎഫ് എംഎല്‍എ മാണി സി കാപ്പന്‍ മുമ്പ് സിബിഐയ്ക്ക് നല്‍കിയ മൊഴിയെന്ന് ചൂണ്ടിക്കാട്ടി ആര്‍എസ്പി (ബി) നേതാവ് ഷിബു ബേബി ജോണ്‍ പുറത്തുവിട്ട രേഖകളാണ് വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്ത്ര മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഷെയര്‍ വിതരണവുമായി ബന്ധപ്പെട്ടാണ് കേസ്. മാണി സി കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തെന്ന് ദിനേശ് മേനോന്‍ സിബിഐക്ക് പരാതി നല്‍കിയിരുന്നു. സിബിഐയുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് മാണി സി കാപ്പന്‍ താന്‍ മുംബൈ മലയാളി വ്യവസായിക്ക് കോടിയേരിയേയും മകനേയും പരിയചപ്പെടുത്തിയതിനേക്കുറിച്ച് വെളിപ്പെടുത്തുന്നത്. 'ചില പേയ്മെന്റുകള്‍ നടത്തിയ കാര്യം' വൈകി മനസിലാക്കിയെന്നും സിബിഐക്ക് നല്‍കിയ മൊഴിയിലുണ്ട്.

‘പണം നല്‍കിയത് മാണി സി കാപ്പന്’; കോടിയേരിയെ വീട്ടില്‍ പോയി കണ്ടെന്ന് ദിനേശ് മേനോന്‍
പ്രതി ഒളിവില്‍ ; മദ്യം മാറ്റിയെന്നാരോപിച്ച് അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ച യുവാവിനായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ് 
logo
The Cue
www.thecue.in