വിസ നിയമങ്ങള്‍, അബോര്‍ഷന്‍, എല്‍ജിബിടിക്യു; ഡൊണാള്‍ഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റാകുമ്പോള്‍ ചര്‍ച്ചയാകുന്നത്

വിസ നിയമങ്ങള്‍, അബോര്‍ഷന്‍, എല്‍ജിബിടിക്യു; ഡൊണാള്‍ഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റാകുമ്പോള്‍ ചര്‍ച്ചയാകുന്നത്
Published on

ഡൊണാള്‍ഡ് ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നോര്‍ത്ത് കരോളിന, ജോര്‍ജിയ, പെന്‍സില്‍വാനി തുടങ്ങിയ സ്വിംഗ് സ്റ്റേറ്റുകളിലെ വന്‍വിജയമാണ് ട്രംപിന് നേട്ടമായത്. 127 വര്‍ഷം മുന്‍പത്തെ ചരിത്രം ആവര്‍ത്തിച്ചുകൊണ്ടാണ് ട്രംപിന്റെ തിരിച്ചുവരവ്. 1885 മുതല്‍ 1889 വരെ പ്രസിഡന്റായിരുന്നതിന് ശേഷം തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും 1893ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഗ്രോവര്‍ ക്ലീവ്‌ലാന്‍ഡിന്റെ റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ് ട്രംപ്. തെരഞ്ഞെടുപ്പില്‍ 23 സംസ്ഥാനങ്ങള്‍ ട്രംപിനെ പിന്തുണച്ചപ്പോള്‍ 11 സ്‌റ്റേറ്റുകള്‍ മാത്രമാണ് കമല ഹാരിസിന് അനുകൂലമായി വോട്ട് ചെയ്തത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകുന്ന ഏഴ് സ്വിംഗ് സ്റ്റേറ്റുകളിലും ട്രംപിന് തന്നെയാണ് ലീഡ്. അരിസോണ, നോര്‍ത്ത് കരോളിന, നെവാദ, മിഷിഗണ്‍, ജോര്‍ജിയ, പെന്‍സില്‍വാനിയ, വിസ്‌കോന്‍സിന്‍ എന്നിവയാണ് ആ സംസ്ഥാനങ്ങള്‍. സെനറ്റിലും ആധികാരികമായ വിജയം നേടിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരത്തില്‍ മടങ്ങിയെത്തുന്നത്. ഭൂരിപക്ഷത്തിന് 50 സീറ്റുകള്‍ വേണമെന്നിരിക്കെ 51 സീറ്റുകള്‍ അവര്‍ നേടി. ഡെമോക്രാറ്റുകള്‍ക്ക് 42 സീറ്റ് മാത്രമാണ് ലഭിച്ചത്.

വിസ നിയമങ്ങള്‍, അബോര്‍ഷന്‍, എല്‍ജിബിടിക്യു; ഡൊണാള്‍ഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റാകുമ്പോള്‍ ചര്‍ച്ചയാകുന്നത്
കോമ്രേഡ്, മാര്‍ക്സിസ്റ്റ്, ഗര്‍ഭഛിദ്രം: കമലയില്‍ ട്രംപ് ചാര്‍ത്തിയ 'കമ്മി' ചാപ്പയും യുഎസ്സിനെ പൊള്ളിച്ച ഹോട്ട് ടോപ്പിക്കുകളും

വന്‍ ഭൂരിപക്ഷവുമായി റിപ്പബ്ലിക്കനുകള്‍ അധികാരത്തില്‍ എത്തുമ്പോള്‍ പൗരന്‍മാരുടെ ചില അവകാശങ്ങള്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ ഉയരുകയാണ്. പ്രധാനമായും അബോര്‍ഷന്‍ നിയമങ്ങള്‍, വിസ നിയമഭങ്ങള്‍, എല്‍ജിബിടിക്യു റൈറ്റ്‌സ് എന്നിവയിലാണ് ആശങ്കകളുള്ളത്.

അബോര്‍ഷന്‍ അവകാശങ്ങള്‍

ഭരണഘടനാ അവകാശമായിരുന്ന അബോര്‍ഷനില്‍ റോ വേഴ്‌സസ് വെയ്ഡ് കേസിലെ സുപ്രീം കോടതി വിധിയോടെ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്ന സ്ഥിതി വന്നു. ഇതോടെ റിപ്പബ്ലിക്കന്‍ ഭരണത്തിലുണ്ടായിരുന്ന സ്റ്റേറ്റുകള്‍ പലതും അബോര്‍ഷന്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. വിധിയെ ട്രംപ് സ്വാഗതം ചെയ്യുകയായിരുന്നു. പിന്നീട് നിലപാട് മയപ്പെടുത്തിയെങ്കിലും അബോര്‍ഷന്‍ നിരോധനത്തിനോട് അനുകൂല നിലപാടുള്ള നേതാവാണ് ട്രംപ്

ഇമിഗ്രേഷന്‍ നയങ്ങള്‍

കുടിയേറ്റത്തെ എന്നും എതിര്‍ക്കുന്ന സമീപനമാണ് ട്രംപ് സ്വീകരിച്ചിരുന്നത്. പ്രസിഡന്റായി ആദ്യം അധികാരത്തിലേറിയപ്പോള്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വേലി കെട്ടിയ ട്രംപ് അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കി. വിസ നിയമങ്ങളില്‍ ട്രംപ് ഭരണകൂടം വരുത്തിയ മാറ്റങ്ങള്‍ കുടിയേറ്റത്തെ ബാധിച്ചിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും കുടിയേറ്റം സംബന്ധിച്ച് ട്രംപ് തന്റെ നയം വ്യക്തമാക്കിയിരുന്നു. പരിശോധനകള്‍ വ്യാപകമാക്കുമെന്നും അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ നാടുകടത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. കുടിയേറ്റക്കാരെ മൃഗങ്ങളെന്ന് വിശേഷിപ്പിച്ച പ്രസിഡന്റ് കൂടിയാണ് ട്രംപ്. ആദ്യ ട്രംപ് ഭരണകൂടം ആവിഷ്‌കരിക്കുകയും പിന്നീട് ബൈഡന്‍ ഭരണകൂടം പിന്‍വലിക്കുകയും ചെയ്ത ചില മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ നിരോധനം അടക്കമുള്ള നയങ്ങള്‍ തിരികെ വരാനും ഇടയുണ്ട്.

എല്‍ജിബിടിക്യു

എല്‍ജിബിടിക്യു സമൂഹത്തോട് ഒരിക്കലും അനുകൂല സമീപനം സ്വീകരിച്ചയാളായിരുന്നില്ല ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ സൈന്യത്തില്‍ നിന്ന് എല്‍ജിബിടിക്യു വ്യക്തികളെ നിരോധിക്കാന്‍ ആദ്യ ടേമില്‍ ട്രംപ് ഉത്തരവിട്ടു. പിന്നീട് നിലവില്‍ സേവനത്തിലുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികര്‍ക്ക് തുടരാന്‍ അനുവാദം നല്‍കിയെങ്കിലും ട്രാന്‍സ്‌ജെന്‍ഡര്‍ റിക്രൂട്ട്‌മെന്റുകള്‍ പൂര്‍ണ്ണമായും വിലക്കി. സ്‌പോര്‍ട്‌സില്‍ അടക്കം നിരോധനം വ്യാപകമാക്കുമെന്നാണ് ട്രംപിന്റെ രണ്ടാം വരവിലെ വാഗ്ദാനം. ലിംഗമാറ്റം അടക്കമുള്ള കാര്യങ്ങളില്‍ ചികിത്സാ സഹായത്തിന് നിയന്ത്രണവും കൊണ്ടുവന്നേക്കും.

Related Stories

No stories found.
logo
The Cue
www.thecue.in