ഹരിത മുന്‍ നേതൃത്വത്തെ പിന്തുണച്ച ഷൈജലിനെതിരെയും നടപടി, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി

ഹരിത മുന്‍ നേതൃത്വത്തെ പിന്തുണച്ച ഷൈജലിനെതിരെയും നടപടി, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി
Published on

ഹരിത മുന്‍ ഭാരവാഹികളെ പിന്തുണച്ച എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജലിനെതിരെ അച്ചടക്ക നടപടി.

ഷൈജലിനെ ലീഗിന്റെയും എം.എസ്.എഫിന്റെയും എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കിയെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഹരിതയുടെ പരാതി കൈകാര്യം ചെയ്ത് വഷളാക്കിയത് പി.എം.എ സലാമാണെന്നും ലീഗ് ദേശീയ നേതൃത്വത്തിന് കത്തുകൊടുത്ത എട്ട് എം.എസ്.എഫ് നേതാക്കളില്‍ ഒരാളാണ് ഷൈജല്‍.

പരാതിക്കാര്‍ക്ക് പിന്തുണ നല്‍കിയവരെ ഒറ്റപ്പെടുത്താനാണ് ശ്രമമെന്നും ആരോപണ വിധേയര്‍ ഗൂഢാലോചന നടത്തുകയാണെന്നും ഷൈജല്‍ നേരത്തെ ആരോപിച്ചിരുന്നു. ഹരിത ഭാരവാഹികളെ തീരുമാനിക്കുന്നതില്‍ ചര്‍ച്ചകളുണ്ടായില്ലെന്നും ഷൈജല്‍ പറഞ്ഞിരുന്നു.

തങ്ങള്‍ നേരിട്ട അപമാനത്തിന് ലീഗ് നേതൃത്വം മറുപടി പറയണമെന്ന് ഹരിത മുന്‍ ഭാരവാഹികള്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. നവാസിന്റേത് ലൈംഗികാധിക്ഷേപം തന്നെയാണ്. തങ്ങള്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ഹരിതയുടെ മുന്‍ നേതൃത്വം പറഞ്ഞു.

ഗുരുതര അധിക്ഷേപങ്ങള്‍ക്ക് വിധേയരായത് കൊണ്ടാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്. പി.കെ.നവാസ് തങ്ങളെ അപമാനിച്ചുവെന്നും കേള്‍ക്കാന്‍ തയ്യാറാകണമെന്നുമായിരുന്നു ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടത്. ഹരിതക്ക് പരാതി നല്‍കി 50 ദിവസത്തിന് ശേഷമാണ് വനിതാ കമ്മീഷനെ സമീപിച്ചത്. തങ്ങള്‍ക്കും ആത്മാഭിമാനം വലുതാണെന്നും ഹരിത മുന്‍ നേതാക്കള്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in