സാമ്പത്തിക തട്ടിപ്പിൽ വി.എ.ശ്രീകുമാര്‍ അറസ്റ്റിൽ, സിനിമ നിർമിക്കാൻ പണം വാങ്ങി പറ്റിച്ചെന്ന കേസ്

Director VA Shrikumar arrested, Shrikumar menon
Director VA Shrikumar arrested, Shrikumar menon
Published on

സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകന്‍ വി.എ.ശ്രീകുമാര്‍ അറസ്റ്റിൽ. ആലപ്പുഴ സൗത്ത് പൊലീസാണ് വി.എ ശ്രീകുമാറിനെ (ശ്രീകുമാര്‍ മേനോന്‍) അറസ്റ്റ് ചെയ്തത്. ശ്രീവത്സം ഗ്രൂപ്പ് എന്ന വ്യവസായ ഗ്രൂപ്പാണ് പരാതി നൽകിയത്.സിനിമ നിർമിക്കാനായി ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. മോഹന്‍ലാല്‍ നായകനായ ഒടിയന്‍ എന്ന സിനിമയുടെ സംവിധായകനാണ് വി.എ.ശ്രീകുമാര്‍

സിനിമ നിർമിക്കാമെന്ന് പറഞ്ഞ് ഒരു കോടി രൂപയാണ് ശ്രീകുമാർ ഈ വ്യവസായ ഗ്രൂപ്പിൽ നിന്ന് വാങ്ങിയത്. എന്നാൽ സിനിമ നിർമിക്കുന്നത് സംബന്ധിച്ച് ഒരു വിവരവും പിന്നീട് ഉണ്ടായില്ലെന്നും പരാതിയിൽ പറയുന്നു. പല തവണ ബന്ധപ്പെട്ടിട്ടും കൃത്യമായി വിവരം നൽകാൻ ശ്രീകുമാർ തയ്യാറാകാതെ വന്നതോടെയാണ് ശ്രീവത്സം ഗ്രൂപ്പ് പൊലീസിൽ പരാതി നൽകിയത്.

ഈ കേസിൽ ശ്രീകുമാർ മേനോൻ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ കോടതി ഈ അപേക്ഷ തള്ളി. ഇതേത്തുടർന്നാണ് അറസ്റ്റുണ്ടായത്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ശ്രീകുമാർ മേനോനുള്ളത്. പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. 

ഇന്നലെ രാത്രി പാലക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അറസ്റ്റ് നടന്നത്. ആലപ്പുഴ ഡിവൈഎസ്‍പി പൃത്ഥ്വിരാജിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

പുഷ് ഇന്റഗ്രേറ്റഡ്, എര്‍ത്ത് ആന്‍ഡ് വാട്ടര്‍ എന്നീ പരസ്യകമ്പനികളുടെ ഉടമ കൂടിയാണ് ശ്രീകുമാര്‍. നേരത്തെ മഞ്ജു വാര്യര്‍ നല്‍കിയ പരാതിയില്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റിലായിരുന്നു. തന്നെ അപായപ്പെടുത്താനും അപകീര്‍ത്തി പെടുത്താനും ശ്രമിക്കുന്നുവെന്ന മഞ്ജു വാര്യരുടെ പരാതിയിലായിരുന്നു അന്നത്തെ അറസ്റ്റ്.കേസെടുത്തിരുന്നു. ഒടിയന്‍ സിനിമ ചിത്രീകരണ വേളയില്‍ ഉണ്ടായ സംഭവങ്ങളാണ് പരാതിക്ക് ആധാരം.

Related Stories

No stories found.
logo
The Cue
www.thecue.in