മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ മൊഴിയിലോ ഏതെങ്കിലും രേഖകളിലോ ഒപ്പിട്ടിട്ടില്ലെന്ന് ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ഖാലിദ് കോടതിയില്‍.ഡല്‍ഹി കലാപക്കേസ് അന്വേഷിക്കുന്ന പൊലീസിനുനേരെ വിരല്‍ ചൂണ്ടുന്നതാണ് ഉമര്‍ ഖാലിദിന്റെ അപേക്ഷ. ഇത് രണ്ടാം തവണയാണ് ഇക്കാര്യം ഉമര്‍ കോടതിയെ ധരിപ്പിക്കുന്നത്. 10 ദിവസത്തെ പൊലീസ് കസ്റ്റഡിയ്ക്ക് ശേഷം സെപ്റ്റംബര്‍ 24 നാണ് അദ്ദേഹം ആദ്യം ഇക്കാര്യം തന്റെ അഭിഭാഷകരായ തൃദീപ് പയസ്,സന്യ കുമാര്‍,രക്ഷന്ദ ദേക എന്നിവര്‍ മുഖേന കോടതിയെ അറിയിച്ചത്.
പറയാത്ത കാര്യങ്ങള്‍ ഉമറിന്റെ മേല്‍ ചുമത്തപ്പെടാന്‍ ഇടയുണ്ടെന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് മൊഴിയിലോ മറ്റ് രേഖകളിലോ ഒപ്പുവച്ചിട്ടില്ലെന്ന് കോടതിയെ അറിയിച്ചതെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി. ഇതേ കേസില്‍ ചിലര്‍ക്കെതിരെ ഇത്തരത്തില്‍ നീക്കമുണ്ടായ സാഹചര്യത്തിലാണ് നടപടിയെന്നും അവര്‍ വിശദീകരിച്ചു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഡല്‍ഹി കലാപത്തില്‍ ഗൂഢാലോചന ആരോപിക്കപ്പെട്ട കേസിലാണ് ഉമറിനെ 10 ദിവസം പൊലീസ്, കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തത്. ഖജൂരി ഖാസ് മേഖലയിലെ അക്രമസംഭവങ്ങളില്‍ പങ്ക് ആരോപിച്ചുള്ള മറ്റൊരു കേസില്‍ മൂന്ന് ദിവസവും ചോദ്യം ചെയ്തു. ഉമര്‍ ഖാലിദിനെതിരെ അന്വേഷണസംഘം യുഎപിഎ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. രണ്ട് കേസുകളിലും ഉമര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.