‘ഇറ്റലിയില്‍ നിന്നെന്ന് മറച്ചുവെച്ചില്ല,സ്വമേധയാ ആശുപത്രിയിലെത്തി, പള്ളിയിലോ തിയേറ്ററിലോ പോയിട്ടില്ലെന്നും കൊറോണ സ്ഥിരീകരിച്ച യുവാവ് 

‘ഇറ്റലിയില്‍ നിന്നെന്ന് മറച്ചുവെച്ചില്ല,സ്വമേധയാ ആശുപത്രിയിലെത്തി, പള്ളിയിലോ തിയേറ്ററിലോ പോയിട്ടില്ലെന്നും കൊറോണ സ്ഥിരീകരിച്ച യുവാവ് 

Published on

ഇറ്റലിയില്‍ നിന്ന് എത്തിയതാണെന്ന കാര്യം മറച്ചുവെച്ചിട്ടില്ലെന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് കൊറോണ സ്ഥിരീകരിച്ച കുടുംബത്തിലെ യുവാവ് . വിമാനം കയറുമ്പോള്‍ പരിശോധനയ്ക്ക് വിധേയമായി കൊറോണ ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കിയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ ചികിത്സയ്ക്ക് തയ്യാറാകുമായിരുന്നു. ഇറ്റലിയില്‍ നിന്നാണെന്ന് പറഞ്ഞിട്ടും ഒരു പരിശോധനയ്ക്കും നിര്‍ദേശിച്ചിട്ടില്ലെന്നും യുവാവ് പറയുന്നു. നാട്ടിലെത്തിയാല്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന കാര്യം അറിയില്ലായിരുന്നു. ആരും അക്കാര്യം പറഞ്ഞിരുന്നുമില്ല. അതിനാലാണ് പുനലൂരിലെ സഹോദരിയും കുഞ്ഞുമെല്ലാം ഐസൊലേഷനില്‍ കഴിയേണ്ടി വരുന്നതെന്നും യുവാവ് പറയുന്നു.

 ‘ഇറ്റലിയില്‍ നിന്നെന്ന് മറച്ചുവെച്ചില്ല,സ്വമേധയാ ആശുപത്രിയിലെത്തി, പള്ളിയിലോ തിയേറ്ററിലോ പോയിട്ടില്ലെന്നും കൊറോണ സ്ഥിരീകരിച്ച യുവാവ് 
കൊവിഡ്19: രോഗം സ്ഥിരീകരിച്ചവര്‍ക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ചവരെ കണ്ടെത്തി; മുന്നറിയിപ്പ് നല്‍കി; എറണാകുളത്തും ജാഗ്രതാ നിര്‍ദേശം

ബലമായാണ് കൊണ്ടുവന്നതെന്നതടക്കം നിരവധി വേദനാജനകമായ വാര്‍ത്തകളാണ് പ്രചരിക്കുന്നത്.നാട്ടില്‍ എത്തിയ ശേഷം പള്ളിയില്‍ പോയെന്നും സിനിമയ്ക്ക് പോയെന്നുമുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും യുവാവ് പറഞ്ഞു. പുനലൂരിലെ ബന്ധുവീട്. എസ് പി ഓഫീസ് പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലും സമീപത്തെ വീടുകളിലും ചില കടകളിലും പോയിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്തതിനാലാണ് പോയത്. ഇറ്റലിയില്‍ തങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്തൊന്നും കൊറോണ ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ലെന്നും യുവാവ് വിശദീകരിക്കുന്നു.

 ‘ഇറ്റലിയില്‍ നിന്നെന്ന് മറച്ചുവെച്ചില്ല,സ്വമേധയാ ആശുപത്രിയിലെത്തി, പള്ളിയിലോ തിയേറ്ററിലോ പോയിട്ടില്ലെന്നും കൊറോണ സ്ഥിരീകരിച്ച യുവാവ് 
കൊവിഡ്19: രോഗലക്ഷണങ്ങള്‍ പ്രകടമാകുക 14 ദിവസത്തിനുള്ളില്‍; പ്രതിരോധം പ്രധാനം

പ്രായമായ അപ്പച്ചനെയും അമ്മച്ചിയെയും കാണാന്‍ നാട്ടില്‍ വന്നതാണ്. രോഗമുണ്ടെന്ന് അറിയാമായിരുന്നെങ്കില്‍ അതിന് നില്‍ക്കില്ലായിരുന്നു. സഹോദരിയും നാലുവയസ്സുള്ള മകളും വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയിരുന്നു. ലക്ഷണങ്ങളെന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍ കുഞ്ഞിനെ എടുക്കാനോ ഉമ്മ കൊടുക്കാനോ തയ്യാറാകില്ലായിരുന്നുവെന്നും യുവാവ് പറഞ്ഞു.അമ്മയ്ക്ക് രക്തസമ്മര്‍ദ്ദം കൂടിയിരുന്നു. അതിന് ചികിത്സ തേടുകയുമായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് ആറിനാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വീട്ടിലെത്തുന്നത്. അവരുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്വമേധയാ ആശുപത്രിയിലെത്തുകയായിരുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

logo
The Cue
www.thecue.in