ഗതാഗതം തടസ്സപ്പെട്ടു; ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് നേപ്പാളില്‍ നിന്ന് ബാലുശേരിയിലെത്താനായില്ല

ഗതാഗതം തടസ്സപ്പെട്ടു; ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് നേപ്പാളില്‍ നിന്ന് ബാലുശേരിയിലെത്താനായില്ല
Published on

വിദേശ രാജ്യങ്ങളിലേക്ക് നേപ്പാള്‍ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിൽ വോട്ടെണ്ണലിന് ബാലുശ്ശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ധര്‍മജന്‍ ബോള്‍ഗാട്ടിക്ക് മണ്ഡലത്തിലെത്താനായില്ല.

ഗതാഗതം തടസ്സപ്പെട്ടു; ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് നേപ്പാളില്‍ നിന്ന് ബാലുശേരിയിലെത്താനായില്ല
ഇനിയും കലാകാരന്‍മാര്‍ കോണ്‍ഗ്രസിലേക്ക് വരും; കൂടുതല്‍ പേരും വലതുപക്ഷത്തായിരിക്കുമെന്നും ധര്‍മജന്‍

വോട്ടെണ്ണലിന് വേണ്ടി കോഴിക്കോടെത്താന്‍ ധര്‍മജന്‍ ദിവസങ്ങളായി ശ്രമിച്ചു വരുന്നുണ്ട്. ഞായറാഴ്ച കാഠ്മണ്ഡുവില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തിവരെ ഹെലികോപ്റ്ററില്‍ വന്ന ശേഷം റോഡുമാര്‍ഗം ദല്‍ഹിയിലെത്താനായിരുന്നു ശ്രമം. എന്നാല്‍ സംസ്ഥാനത്തെത്തിയാലും ധര്‍മജന് ഒരാഴ്ചയോളം ക്വാറന്റീനില്‍ കഴിയേണ്ടിവരും. ദല്‍ഹിയിലെത്താന്‍ സാധിച്ചാല്‍ അവിടെ ക്വാറന്റീനിലിരിക്കാനാണ് സാധ്യതയെന്നും ധര്‍മജന്റെ സുഹൃത്തുക്കള്‍ വ്യക്തമാക്കി. സിനിമാ ഷൂട്ടിംഗിനായാണ് ധര്‍മജന്‍ കാഠ്മണ്ഡുവിലേക്ക് പോയത്.

അതേസമയം വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിക്കും. ആദ്യം തപാല്‍ വോട്ടുകളായിരിക്കും എണ്ണുക. ഇത്തവണ ഓരോ മണ്ഡലത്തിലും ശരാശരി 4000 മുതല്‍ 5000 വരെ തപാല്‍ വോട്ടുകളുണ്ട്. എട്ടരക്ക് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും.

പതിനഞ്ചാം നിയമസഭയിലേക്ക് 957 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സരിച്ചത്. കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി സംസ്ഥാനത്ത് വിജയാഘോഷങ്ങള്‍ പാടില്ലെന്ന് ഉത്തരവുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in