ദേവനന്ദ മരിച്ചത് അബദ്ധത്തില്‍ കാല്‍ വഴുതി പുഴയില്‍ വീണ്; ശാസ്ത്രീയ പരിശോധന ഫലം പൊലീസിന് കൈമാറി

ദേവനന്ദ മരിച്ചത് അബദ്ധത്തില്‍ കാല്‍ വഴുതി പുഴയില്‍ വീണ്; ശാസ്ത്രീയ പരിശോധന ഫലം പൊലീസിന് കൈമാറി
Published on

കൊല്ലം ഇളവൂരിലെ ദേവനന്ദ മരിച്ചത് പുഴയില്‍ വീണാണെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. അബദ്ധത്തില്‍ കാല്‍ വഴുതി വീണതാണ് മരണ കാരണമെന്നുള്ള ശാസ്ത്രീയ പരിശോധന ഫലം പുറത്തു വന്നു. വെള്ളത്തില്‍ വീണു വെള്ളവും ചെളിയും ഉള്ളില്‍ കടന്നതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദേവനന്ദ മരിച്ചത് അബദ്ധത്തില്‍ കാല്‍ വഴുതി പുഴയില്‍ വീണ്; ശാസ്ത്രീയ പരിശോധന ഫലം പൊലീസിന് കൈമാറി
കൊവിഡ്19: കരിപ്പൂരില്‍ കര്‍ശന നിയന്ത്രണം; സന്ദര്‍ശകര്‍ക്ക് വിലക്ക്

ദേവനന്ദയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയ വെള്ളവും ചെളിയും മൃതദേഹം കണ്ട ഭാഗത്തുള്ളത് തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരിക അവയവങ്ങളുടെയും സ്രവങ്ങളുടെയും പരിശോധനയിലും അസ്വാഭാവികതയില്ല. ഫൊറന്‍സിക് റിപ്പോര്‍ട്ട് കണ്ണനല്ലൂര്‍ പൊലീസിന് കൈമാറി.

ദേവനന്ദ മരിച്ചത് അബദ്ധത്തില്‍ കാല്‍ വഴുതി പുഴയില്‍ വീണ്; ശാസ്ത്രീയ പരിശോധന ഫലം പൊലീസിന് കൈമാറി
വിജയ്‌ക്കെതിരായ കേസ്: ആദായനികുതി വകുപ്പിന്റെ ക്ലീന്‍ ചിറ്റിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം; ഭൂമിയിടപാടുകള്‍ പരിശോധിക്കും

മുങ്ങിമരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. കുട്ടി ആറിന് സമീപത്ത് തനിച്ച് പോകില്ലെന്നായിരുന്നു കുടുംബം പറഞ്ഞത്. ഈ സംശയം തീര്‍ക്കുന്നതിനായിട്ടായിരുന്നു ശാസ്ത്രീയ പരിശോധന നടത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in