ബുള്‍ഡോസര്‍ നടപടി 'നിയമപരം'; സുപ്രീം കോടതിയില്‍ യു.പി സര്‍ക്കാര്‍

ബുള്‍ഡോസര്‍ നടപടി 'നിയമപരം'; സുപ്രീം കോടതിയില്‍ യു.പി സര്‍ക്കാര്‍
Published on

പ്രായാഗ് രാജിലും കാണ്‍പൂരിലും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ പൊളിച്ചത് നിയമവിധേയമാണെന്ന് സുപ്രീം കോടതിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.

പ്രയാഗ് രാജ് വികസന അതോറിറ്റി ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയ നിര്‍മാണമായതിനാലാണ് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവും അഫ്രീന്‍ ഫാത്തിമയുടെ പിതാവുമായ ജാവേദ് മുഹമ്മദിന്റെ വീട് പൊളിച്ചതെന്നാണ് യു.പി സര്‍ക്കാരിന്റെ വാദം.

ജംയത്തുള്‍ ഉലമ പ്രവാചകനെതിരായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചവരുടെ വീടുകള്‍ പൊളിച്ച് നീക്കിയ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് യു.പി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. നോട്ടീസ് നല്‍കിയായിരുന്നു പൊളിക്കല്‍ നടപടിയെന്നും കോടതിയില്‍ സര്‍ക്കാര്‍.

Related Stories

No stories found.
logo
The Cue
www.thecue.in