'മാനുഷിക പരിഗണന';സഫൂറ സര്‍ഗാറിന് ജാമ്യം

'മാനുഷിക പരിഗണന';സഫൂറ സര്‍ഗാറിന് ജാമ്യം
Published on

ജാമിയ മിലിയ വിദ്യാര്‍ത്ഥിനി സഫൂറ സര്‍ഗാറിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഗര്‍ഭിണിയായ സഫൂറയ്ക്ക് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരിലായിരുന്നു അറസ്റ്റ്.

ഡല്‍ഹിക്ക് പുറത്ത് പോകുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ അനുവാദം വാങ്ങണം, 15 ദിവസത്തിലൊരിക്കല്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം ്അനുവദിച്ചത്.

ജാമിയ മിലിയയില്‍ എംഎഫില്‍ വിദ്യാര്‍ത്ഥിനായ സഫൂറ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗമാണ്. ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭീകരവിരുദ്ധ നിയമം, യുഎപിഎ എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് സഫൂറയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

10 വര്‍ഷത്തിനിടെ 39 പേര്‍ തിഹാര്‍ ജയലില്‍ പ്രസവിച്ചിട്ടുണ്ടെന്നും ഗര്‍ഭിണിയാണെന്ന പരിഗണന സഫൂറയ്ക്ക് നല്‍കരുതെന്നുമായിരുന്നു ഡല്‍ഹി പോലീസിന്റെ നിലപാട്.

Related Stories

No stories found.
logo
The Cue
www.thecue.in