സ്വന്തം കാറിനുള്ളിലും മാസ്‌ക് വേണോ? കാറിനുള്ളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയ ഉത്തരവ് അസംബന്ധമെന്ന് ഡല്‍ഹി ഹൈക്കോടതി

സ്വന്തം കാറിനുള്ളിലും മാസ്‌ക് വേണോ? കാറിനുള്ളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയ ഉത്തരവ് അസംബന്ധമെന്ന് ഡല്‍ഹി ഹൈക്കോടതി
Published on

സ്വകാര്യ വാഹനങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയ ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവിനെതിരെ ഡല്‍ഹി ഹൈക്കോടതി. മാറിയ സാഹചര്യത്തില്‍ ഉത്തരവ് എന്തുകൊണ്ടാണ് റദ്ദ് ചെയ്യാത്തതെന്ന് കോടതി ചോദിച്ചു.

സ്വന്തം കാറില്‍ ഇരിക്കുമ്പോഴും മാസ്‌ക് ധരിക്കേണ്ടതുണ്ടോ? എന്തുകൊണ്ടാണ് ഈ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് അസംബന്ധമാണ്,'' കോടതി പറഞ്ഞു.

ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ഡല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റയോട് ജസ്റ്റിസുമാരായ വിപിന്‍ സാംഘി, ജസ്റ്റിസ് ജംഷീത് സിങ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

കൊവിഡിന്റെ മാറിയ സാഹചര്യത്തില്‍ നേരത്തെ ഏര്‍പ്പെടുത്തിയ മറ്റുനിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം കാറില്‍ സഞ്ചരിക്കുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവെച്ചതാണെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
The Cue
www.thecue.in