നിര്‍ഭയ കേസ്:പ്രതികള്‍ക്ക് പുതിയ മരണ വാറണ്ട്; മാര്‍ച്ച് 20ന് തൂക്കിലേറ്റും

നിര്‍ഭയ കേസ്:പ്രതികള്‍ക്ക് പുതിയ മരണ വാറണ്ട്; മാര്‍ച്ച് 20ന് തൂക്കിലേറ്റും
Published on

നിര്‍ഭയ കേസിലെ നാല് പ്രതികള്‍ക്കായി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മാസം 20ന് തൂക്കിലേറ്റാനാണ് മരണ വാറണ്ട്. പുലര്‍ച്ചെ 5.30നാണ് തൂക്കിലേറ്റേണ്ടത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിര്‍ഭയ കേസ്:പ്രതികള്‍ക്ക് പുതിയ മരണ വാറണ്ട്; മാര്‍ച്ച് 20ന് തൂക്കിലേറ്റും
മാര്‍ച്ച് 27ന് ബാങ്ക് പണിമുടക്ക്; പ്രതിഷേധം ലയനത്തിനെതിരെ

പ്രതികളായ മുകേഷ്, വിനയ്, പവന്‍ഗുപ്ത, അക്ഷയ് എന്നിവരാണ് വധശിക്ഷ കാത്ത് കിടക്കുന്നത്. ഇവരുടെ ദയാഹര്‍ജികള്‍ രാഷ്ട്രപതി തള്ളിയിരുന്നു. നിലവില്‍ ഇവരുടെ ഹര്‍ജികള്‍ കോടതിക്ക് മുന്നിലില്ല.

നേരത്തെ മരണവാറണ്ടുകള്‍ പുറപ്പെടുവിച്ചിരുന്നുവെങ്കിലും ദയാഹര്‍ജികളും അപേക്ഷകളും നല്‍കിയിരുന്നതിനാല്‍ മാറ്റിവെയ്ക്കുകയായിരുന്നു.ഒരു കേസിലെ ഏതെങ്കിലും പ്രതിയുടെ അപേക്ഷയുണ്ടെങ്കില്‍ മറ്റ് പ്രതികളെയും തൂക്കിലേറ്റാനാവില്ല. പ്രതികളെ തൂക്കിലേറ്റുന്നതിനുള്ള ഡമ്മി പരീക്ഷണം കഴിഞ്ഞ ദിവസം തീഹാര്‍ ജയിലില്‍ നടന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in