നോവലിസ്റ്റ് നാരായന്‍ അന്തരിച്ചു

നോവലിസ്റ്റ് നാരായന്‍ അന്തരിച്ചു
Published on

ദളിത് എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ നാരായന്‍ അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെ എളമക്കരയിലെ വീട്ടില്‍ വെച്ചാണ് അന്ത്യം.

ആദ്യ നോവലായ കൊച്ചരേത്തിയിലൂടെ തന്നെ ശ്രദ്ധ നേടി. ഗോത്രവര്‍ഗത്തില്‍ നിന്നുള്ള ആദ്യത്തെ നോവലിസ്റ്റ് കൂടിയാണ് നാരായന്‍.

ആദിവാസി സമൂഹമായ മലയരയന്മാരെക്കുറിച്ചുള്ള അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയ നോവലാണ് കൊച്ചരേത്തി. കൊച്ചരേത്തിക്ക് 1999ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 2011ലെ ക്രോസ്‌വേര്‍ഡ് പുരസ്‌കാരവും കൊച്ചരേത്തിക്ക് ലഭിച്ചു.

കൊച്ചരേത്തി വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും യൂണിവേഴ്‌സിറ്റികളില്‍ സാഹിത്യപഠനത്തിന്റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്.

കൊച്ചരേത്തിക്ക് ശേഷം ഊരാളക്കുടി, വന്ദനം, ആരാണ് തോല്‍ക്കുന്നവര്‍, ഈ വഴിയില്‍ ആളേറെയില്ല തുടങ്ങിയ നോവലുകളും രചിച്ചു.

1940 സെപ്തംബര്‍ 26ന് ഇടുക്കി ജില്ലയിലെ കുടയത്തൂരില്‍ ജനിച്ചു. പോസ്റ്റല്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച നാരായന്‍ 1995ല്‍ വിരമിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in